ഡാളസ് കേരളാ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ചുമതല ജേക്കബ് സൈമണിന്: സമവായതിനും ശ്രമം

പി പി ചെറിയാൻ

ഡാളസ് :കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു നേതൃത്വം നൽകാൻ ജേക്കബ് സൈമൺ, പീറ്റർ നെറ്റോ, മാത്യു കോശി എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബർ 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയ്യതി.

1976 ൽ സ്ഥാപിതമായ സംഘടന അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ അസോസിയേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ ഒരു ഭരണ സമിതിയെ സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്കു മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളുംനേ തൃ ത്വം നൽകുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page