കാസര്‍കോട്: കാസര്‍കോട്ടു എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. പ്രതികരണം തേടിയപ്പോള്‍ മാത്രമാണ് സ്ഥലം എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതു സംബന്ധിച്ച പ്രതികരിച്ചത്. ഇത് എം പി യുടെ പരാജയമാണ്.
ജില്ലയിലെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാരില്‍ ആരും ഇതുവരെ ഈ വിഷയത്തില്‍ കമാന്നു മിണ്ടിയിട്ടില്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ഇരുമുന്നണികളും അവഗണിക്കുന്നു.
വന്‍കിട സ്വകാര്യ-സഹകരണ ആശുപത്രി ലോബികളാണ് കാസര്‍കോട്ട് എയിംസിന്റെ സാധ്യത ഇല്ലാതാകുന്നതെന്നു ശ്രീകാന്ത് ആരോപിച്ചു.
ജില്ലയിലെ എം.പിയും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.








പ്രിയ ശ്രീകാന്ത് Advt ,
AIMS സംബന്ധിച്ച് താങ്കളുടെ പ്രസ്താവന കണ്ടു. ചില ലോബികൾ എന്ന താങ്കളുടെ പ്രയോഗം താങ്കൾക്കുനേരെ വിരൽ ചൂണ്ടുന്നതാണ്. എന്തെന്നാൽ,AIMS കേരളത്തിനനുവദിക്കുന്നത് കേന്ദ്രമാണ് . അത് എവിടെ വേണമെന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാരുമാണ്. എന്നാൽ കാസർകോഡ് അല്ലാത്ത പക്ഷം AIMS ലഭ്യമാകില്ല എന്ന ഉറച്ച തീരുമാനം കേന്ദ്രം കൈക്കൊള്ളുവാനുള്ള ഇടപെടൽ അവിടെ നടത്തുവാൻ കഴിയാത്ത താങ്കളുടെ ജില്ലാ – സംസ്ഥാന ഘടകങ്ങളുടെ ദൗർബ്ബല്യം ഇതോടെ പുറത്തു വരികയാണ്. ഉയർന്ന രാഷ്ട്രീയ സ്വാധീനവും ഇടപെടലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളായിട്ടും നിങ്ങൾക്ക് കഴിയുന്നില്ല. അപ്പോൾ സ്വാഭാവികമായും ശങ്കിക്കാം, മുൻപറഞ്ഞ ലോബികളിൽ താങ്കളും പങ്കാളിയാണ് എന്ന്.