കാസര്‍കോട്: വലിയപറമ്പില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. വലിയ പറമ്പ് സ്വദേശി എന്‍.പി തമ്പാ(63)നെയാണ് കാണാതായത്.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. വലിയ പറമ്പ് പാലത്തിനു താഴെ തോണിയിലിരുന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. തിരച്ചില്‍ നടത്തുന്നതിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്.







