കാസര്‍കോട്: പള്ളിയില്‍ നിസ്‌കരിച്ച് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന ആള്‍ക്ക് ബൈക്കിടിച്ച് ഗുരുതരം. പേരാല്‍ കണ്ണൂരിലെ അബ്ദുള്ള (66)യ്ക്കാണ് പരിക്കേറ്റത്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹത്തെ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ പേരാലിലെ തേജസി (20)നെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പേരാല്‍, നാട്ടക്കല്ലിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരുകിലെ മതിലില്‍ ഇടിച്ചാണ് നിന്നത്.







