പി പി ചെറിയാൻ
ഒക്ക്ലഹോമ:ഒക്ക്ലഹോമയിലെ സ്റ്റിൽവാട്ടറിലെ ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി റെസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.
ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പാർട്ടിക്കു ശേഷം ചിലർ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മൂന്നു പേരെയും ആശുപത്രികളിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റിൽവാട്ടറിലെ പെയിൻ കൗണ്ടി എക്സ്പോ സെന്ററിൽ നടന്ന പാർട്ടിയിലുണ്ടായ തർക്കമനു കാണാമെന്നു പൊലീസ് പറഞ്ഞു.







