കാസർകോട്: ശബരിമലയിലെ കൊള്ളയുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ ദേവസ്വം ബോഡ് പിരിച്ചുവിട്ട് ദേവസ്വം ഭരണം ഭക്തരെ ഏൽപ്പിക്കണമെന്നു ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ. പത്മനാഭൻ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെബൃഹദ് സംഗമവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ പൊതിഞ്ഞ സ്വർണ്ണപ്പാളികൾ സ്വർണ്ണം പൂശിയതായും പിന്നീട് ചെമ്പ് പാളികളായി മാറുന്നതും ഞെട്ടലോടെയാണ് ഭക്തർ കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കേവലമൊരു ക്ഷേത്രമല്ല, ശബരിമല പോലുള്ള വേറൊരു ഹിന്ദു ക്ഷേത്രവും ആചാരാനുഷ്ഠാനങ്ങളും വേറെ കാണാനാവില്ല. ഇതിനെ കൊള്ളയടിക്കാനും തകർക്കാനും കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ ഒറ്റക്കെട്ടാണ്. പിണറായി വിജയന് വോട്ട് ചെയ്ത നിഷ്പക്ഷർ മാത്രമല്ല സിപിഎം അണികളും അനുഭാവികളും വരെ ഈ ഭരണത്തിൻ്റെ കടുത്ത വിമർശകരായി മാറിക്കഴിഞ്ഞു. ദേവസ്വം മന്ത്രി രാജി വെക്കണം, ദേവസ്വം ബോർഡ് പിരിച്ച് വിട്ട് ഭരണം ഭക്തർക്ക് കൈമാറണം, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ക്രമക്കേടും കൊള്ളയും കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിക്കണം എന്നീ ആവശ്യങ്ങളുമായി ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുമെന്നും സി.കെ. പത്മനാഭൻ കൂട്ടിച്ചേർത്തു.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ചടങ്ങിൽ അനുമോദിച്ചു.കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശശിധര ടി. അദ്ധ്യക്ഷത വഹിച്ചു.ബിജെപി ദക്ഷിണ കന്നഡ ജില്ലാ അദ്ധ്യക്ഷൻ സതീഷ് കുംപാല, ബിജെപി ജില്ലാ അദ്ധ്യക്ഷ അശ്വിനി എം.എൽ, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, രവീശ തന്ത്രി കുണ്ടാർ, സുദാമാ ഗോസാഡ,പി.ആർ. സുനിൽ, ഗോപാലകൃഷ്ണ എം, കൃഷ്ണ ശർമ്മ, രവീന്ദ്ര റൈ ,പ്രമോദ് ഭണ്ഡാരി, ജയപ്രകാശ് ഷെട്ടി പ്രസംഗിച്ചു.








ഭക്തൻമാർ കയ്യാളിയിരുന്ന ധർമ്മസ്ഥലയിൽ നിന്നും വരുന്ന വാർത്തകളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ ബഹുമാന്യ BJP ക്കാരെ ?