ഇഷാനി കൃഷ്ണകുമാറും കാളിദാസ് ജയറാമും നായികാ-നായകന്മാരായി ‘ആയിരം ആശകള്‍’; ചിത്രീകരണം തുടങ്ങി, സാമൂഹ്യ മാധ്യമങ്ങളില്‍ ഉത്സവം

കൊച്ചി: ഇഷാനിയെ കേട്ടിട്ടില്ലേ? നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനി പ്രശസ്ത നടന്‍ ജയറാമും അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമിനുമൊപ്പം അഭിനയിക്കുന്നു.ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ പൂജയില്‍ കാളിദാസും ഇഷാനിയും ചേര്‍ന്നു നിലവിളക്കില്‍ തിരിതെളിക്കുന്ന ദൃശ്യം പുറത്തുവന്നു. സമൂഹമാധ്യമങ്ങള്‍ക്കു ഇതില്‍പ്പരം എന്താണ് വേണ്ടത്. അവരിതു മഹോത്സവമാക്കിക്കഴിഞ്ഞു. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. ഇവര്‍ കുടുംബസമേതം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.മമ്മൂട്ടി ചിത്രമായ ‘വണ്‍’ ആണ് ഇഷാനിയുടെ ആദ്യ …

ആടുമോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആലക്കോട്ട് അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണ്ണാടകയിലെ ആടുമോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ആലക്കോട്, മണക്കടവ്, ചീക്കോട്ടെ ഒളവത്തൂര്‍ ഉന്മേഷിനെയാണ് ആലക്കോട് പൊലീസിന്റെ സഹായത്തോടെ കര്‍ണ്ണാടക, ബെല്ലാരി പൊലീസ് അറസ്റ്റു ചെയ്തത്.ബെല്ലാരിയിലെ ഫാമില്‍ നിന്നു ആടുകളെ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയാണ്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാര്‍ത്തികപുരത്തെ ഹോട്ടലില്‍ കയറി പണം ആവശ്യപ്പെട്ട് അതിക്രമം കാണിച്ചു. ഈ കേസില്‍ ആലക്കോട് പൊലീസില്‍ ഉന്മേഷിനെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ ആണ് ബെല്ലാരിയിലെ കേസില്‍ മുങ്ങി നടക്കുന്ന …

കോടികള്‍ വില വരുന്ന രത്‌നക്കല്ല് പട്ടാപ്പകല്‍ തട്ടിയെടുത്ത കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കോടികള്‍ വിലവരുന്ന രണ്ട് കിലോ തൂക്കമുള്ള രത്‌നക്കല്ലും സാക്ഷ്യപത്രവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണപുരം, ചെറുകുന്ന്, തെക്കുംമ്പാടിയിലെ കലേഷ് (36), ചെറുകുന്ന്, ആയിരം തെങ്ങിലെ പി പി രാഹുല്‍ (30) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. പി പി രാഹുലിനെ രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2023 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. പാലകുളങ്ങര തുമ്പിയോടന്‍ ഹൗസിലെ ടി കൃഷ്ണന്റെ കൈവശം ഉണ്ടായിരുന്ന അക്വമറൈന്‍ എന്ന രത്‌നക്കല്ലും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 17കാരിയുടെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണം; 2 പേര്‍ അറസ്റ്റില്‍, ബോംബ് ഉണ്ടാക്കിയത് യൂട്യൂബ് നോക്കി

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധമാണെന്നു പറയുന്നു. പതിനേഴുകാരിയുടെ വീടിനു പെട്രോള്‍ ബോംബ് ആക്രമണം. ബോംബ് പൊട്ടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പാലക്കാട്, കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ അഖില്‍, രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. അഖില്‍ പതിനേഴുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി അഭ്യര്‍ത്ഥന നിരസിച്ചു. ഇതേ തുടര്‍ന്നു അഖില്‍ സുഹൃത്തായ രാഹുലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീടിനു നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോംബ് പൊട്ടാത്തതിനാല്‍ ആണ് വന്‍ ദുരന്തമൊഴിവായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബൈക്കിലെത്തിയാണ് അഖിലും രാഹുലും …

ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് 2 ലക്ഷം രൂപ കവര്‍ന്ന കേസ്; മൂന്നുപേര്‍ അറസ്റ്റില്‍, പ്രതികളെ പിടികൂടിയത് ബാറില്‍ വച്ച്

പയ്യന്നൂര്‍: പയ്യന്നൂരില്‍ പാചകവാതക ഏജന്‍സിയിലെ ജീവനക്കാരനെ ആക്രമിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ്, മന്ന സ്വദേശി മുഹമ്മദ് അജ്മല്‍(22), കരിമ്പം ഗവ. ആശുപത്രിക്കു സമീപത്തെ റുഫൈദ് (22), മുയ്യം മുണ്ടേരിയിലെ മുഹമ്മദ് റിസ്‌വാന്‍ (18) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ എസ് പി പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍, മഹാദേവ ഗ്രാമത്തിലെ സി കെ രാമകൃഷ്ണന്‍ ആണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച …

കൂഡ്‌ലു, മന്നിപ്പാടിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച; 7500 രൂപ നഷ്ടപ്പെട്ടു

കാസര്‍കോട്: കൂഡ്‌ലു, മന്നിപ്പാടി, ഗണേഷ് നഗറില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച, ഹിദായത്ത് നഗറിലെ ആയിഷ മന്‍സിലിലെ പി എ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള കെ ജി എന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ ക്യാഷ് കൗണ്ടറിലും അലമാരയിലും സൂക്ഷിച്ചിരുന്ന 7500 രൂപ മോഷ്ടിച്ചതായി കടയുടമ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവം; കുണ്ടംകുഴി സ്‌കൂളിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുണ്ടംകുഴി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെ കുണ്ടംകുഴി ടൗണ്‍ പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളും ഉണ്ടായത്. മാര്‍ച്ച് ഡി സി സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച …

ശുനക പുരാണം

നാരായണര്‍ പേരിയ കൊള്ളേണ്ടേടത്ത് കൊള്ളണം- തോന്നേണ്ടത് തോന്നാന്‍. ഇപ്പോള്‍ ഇതാ, ആരുടെയോ തലയ്ക്ക് കൊണ്ടു; ന്യായബോധം ഉദിച്ചു.തെരുവു നായകളെ പിടികൂടി കൂട്ടിലടക്കണം. പരിപാലിക്കണം- ഉന്നത ന്യായാസനത്തിന്റെ ഉത്തരവ്.കുട്ടികളെ ബലികൊടുക്കരുത്; കണ്ടു നില്‍ക്കാനാവില്ല. തെരുവുനായകളുടെ കടിയേറ്റ് പേവിഷം ബാധിച്ച് സംഭവിക്കുന്ന മരണങ്ങളുടെ പെരുപ്പം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ തെരുവു നായകളെ ഒന്നൊഴിയാതെ പിടികൂടണം. കൂട്ടിലടയ്ക്കണം. അതിനാവശ്യമായ പരിപാലന കേന്ദ്രം എട്ടാഴ്ചയ്ക്കകം ആരംഭിക്കേണ്ടതാണ്.രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലെ എന്ന് പറഞ്ഞത് കൊണ്ട് നഗര പരിധിയ്ക്കകത്ത് തന്നെയാകണം കേന്ദ്രം സ്ഥാപിക്കേണ്ടത് എന്ന് …

യുവതിയെ ഉപദ്രവിച്ച കേസ്; ഏണിയാടി സ്വദേശി ഒളിവില്‍; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: യുവതിയെ ഉപദ്രവിച്ചുവെന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബന്തടുക്ക, ഏണിയാടിയിലെ ആദമിനെ കണ്ടെത്താനാണ് ബേഡകം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബന്തടുക്കയില വ്യാപാരിയാണ് ഇയാളെന്നു പറയുന്നു. ആഗസ്റ്റ് 15,16 തീയ്യതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മുട്ടത്തൊടി തോട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം കാണാതായ ആളെ കേന്ദ്രീകരിച്ച്, ഡി എന്‍ എ പരിശോധന നടത്തുമെന്ന് പൊലീസ്

കാസര്‍കോട്: ചെര്‍ക്കള, മുട്ടത്തൊടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം ഞായറാഴ്ച വൈകുന്നേരമാണ് മുട്ടത്തൊടി കുഞ്ഞിക്കാനം, പടിഞ്ഞാര്‍മൂലയിലെ അബ്ദുല്ലയുടെ പറമ്പിലെ തോട്ടില്‍ കണ്ടെത്തിയത്. തോട്ടില്‍ മീന്‍ പിടിക്കാന്‍ എത്തിയ കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ എസ് പി എം നന്ദഗോപന്‍, വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, എസ് ഐ മാരായ വിജയന്‍ മേലത്ത്, …

മലേഷ്യന്‍ റാലിയില്‍ മൂസാ ഷരീഫ് സഖ്യത്തിന് ഇരട്ട നേട്ടം

കാസര്‍കോട്: മലേഷ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് സഖ്യം ഓവറോള്‍ വിന്നറായി ഫിനിഷ് ചെയ്തു. മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് മലേഷ്യ സംഘടിപ്പിച്ച എം.എ.എം ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് റാലിയിലും ഇവര്‍ വെന്നിക്കൊടി പാറിച്ചു. മലേഷ്യക്കാരനായ കറംജിത് സിംഗ് ആയിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി.ഒമ്പത് സ്‌പെഷ്യല്‍ സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം നേടിയാണ് ടീം എം ആര്‍ യു മോട്ടോര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കളത്തിലിറങ്ങിയ ഇവര്‍ വിജയകരീടം ചൂടിയത്.മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയാണ് മൂസാ ഷരീഫ്.

കോളേജ് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: കോളേജ് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്നൂര്‍, കാനടുക്കയിലെ ഡോംബയ്യ കുലാലിന്റെ മകള്‍ തേജസ്വിനി (22)യാണ് ജീവനൊടുക്കിയത്. ജിഡെക്കല്ല്, ഫസ്റ്റ്‌ഗ്രേഡ് കോളേജില്‍ സ്റ്റാഫായിരുന്നു തേജസ്വിനി. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും തേജസ്വിനി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുണ്ടംകുഴി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചുപൊട്ടിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം/ കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നുവെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നടത്തിയ പ്രതികരണത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കും അന്വേഷണം നടത്തുകയെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ആഗസ്റ്റ് 11ന് നടന്ന സ്‌കൂള്‍ അസംബ്ലിക്കിടയിലാണ് വിദ്യാര്‍ത്ഥിക്ക് പ്രധാന അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. അസംബ്ലിയില്‍ പങ്കെടുത്തു …

മൂന്നു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : 2,75,000-ത്തോളം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. തട്ടിപ്പ് തടയുന്നതിനും അമേരിക്കൻ പൗരന്മാർക്കായി ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാനുള്ള ലക്ഷ്യത്തോടെ 2025 ഏപ്രിലിൽ ഒപ്പിട്ട പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിന് ശേഷമാണ് ഈ നീക്കം.അനധികൃത കുടിയേറ്റക്കാരുടെ തട്ടിപ്പുകളും പൊതു ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള …

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; ജാഗ്രതയ്ക്കു നിര്‍ദ്ദേശം, കാസര്‍കോട്ട് ഓറഞ്ച് അലര്‍ട്ട്

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്, ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്താണ് നടപടി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കനത്ത മഴ മുന്നണിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചായ്യോത്തു നിന്നു കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താനായില്ല; പൊലീസ് അന്വേഷണം തുടരുന്നു

കാസര്‍കോട്: നീലേശ്വരം, ചായ്യോത്ത് നിന്നു കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിനാനൂര്‍ വില്ലേജിലെ ചായ്യോത്തെ ഷെമിന (26)യെയും മൂന്നു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെയുമാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിനും ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്കും ഇടയിലുള്ള സമയത്താണ് യുവതിയെയും മക്കളെയും കാണാതായതെന്നു ഭര്‍തൃമാതാവ് കെ പി നസീമത്ത് നീലേശ്വരം പൊലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയെയും കുട്ടികളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

പ്രമുഖ വാദ്യ കലാകാരന്‍ പനയാല്‍ ഗോവിന്ദ മാരാര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വാദ്യകലാകാരന്‍ പനയാല്‍ ഗോവിന്ദമാരാര്‍ (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. പനയാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന നഗരസഭാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ പനയാല്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: പരേതയായ ഉഷ ടീച്ചര്‍. മക്കള്‍: പരേതനായ രാജേന്ദ്ര മാരാര്‍, രവീന്ദ്രമാരാര്‍, ജിതേന്ദ്ര മാരാര്‍. മരുമക്കള്‍: ഷീബ, അര്‍ച്ചന, വനിത.

സമൃദ്ധ കേരളത്തിന് സ്വയം സമര്‍പ്പിതരായവര്‍ക്ക് ചിങ്ങം ഒന്നിനു നാടിന്റെ ആദരം

കുറ്റിക്കോല്‍(കാസര്‍കോട്): കര്‍ഷകദിനത്തില്‍ ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു.ശാരീരിക അവശതയെ വിസ്മരിച്ച് കൃഷിജീവിതം ആനന്ദമാക്കുന്ന കുറ്റിക്കോല്‍ അറത്തൂട്ടിപ്പാറയ്ക്കടുത്തെ പരേതനായ മളിക്കാല്‍ കല്ലളന്റേയും ചിറ്റയുടേയും മൂത്ത മകന്‍ എച്ച്.കൃഷ്ണനേയും വൈവിധ്യം നിറഞ്ഞ കാര്‍ഷിക രീതികളിലൂടെ ശ്രദ്ധേയനായ പെരിങ്ങാനത്തെ കരുണാകരന്‍ വിസ്മയയെയുമാണ് ആദരിച്ചത്.പത്തു വര്‍ഷം മുമ്പാണ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ കൃഷ്ണന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ശബ്ദം അടഞ്ഞുപോയതും.കര്‍ഷകത്തൊഴിലാളിയും മികച്ച കര്‍ഷകനുമായ അദ്ദേഹം അസുഖബാധിതനായിട്ടും അടങ്ങിയിരിക്കാന്‍ തയ്യാറല്ല. ഏറെ ആസ്വദിച്ചും ആത്മസംതൃപ്തിയോടും കൂടിയാണ് അദ്ദേഹം ഇപ്പോഴും പലതരം …