കാസര്‍കോട്: രാത്രി വീട്ടില്‍ നിന്നു കാണാതായ യുവാവിനെ മുമ്പു മരമില്ലായിരുന്ന കെട്ടിടത്തിന്റെ ക്യാബിനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ശാന്തിപ്പള്ളത്തെ പരേതനായ വിജയന്റെ മകന്‍ വിനയകുമാര്‍ (44) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് വിനയകുമാറിനെ വീട്ടില്‍ നിന്നു കാണാതായത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും മറ്റും നടത്തിയ തെരച്ചിലിലാണ് വീട്ടിനു സമീപത്തുള്ള പഴയ മരമില്ലായിരുന്ന കാവല്‍ക്കാരന് വേണ്ടി പണിത ക്യാബിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
കൂലിപ്പണിക്കാരനായിരുന്നു വിനയകുമാര്‍. മാതാവ്: വിമല. ഭാര്യ: ഭവാനി. മക്കള്‍: ഹര്‍ഷ, വര്‍ഷ. സഹോദരങ്ങള്‍: വിനോദ്, വിനീത്, വീണ.







