ചെങ്കളയിലെ എം.എ.മഹമൂദ് ഹാജി മുനമ്പത്ത് അന്തരിച്ചു

കാസര്‍കോട്: ചെങ്കളയിലെ പൗരപ്രമുഖനും ദീര്‍ഘകാലം ചെങ്കള മഹമൂദ് ഹാജി ഹൈദ്രോസ് ജുമാമസ്ജിദ് ട്രഷററും ആയിരുന്ന എം.എ മഹമുദ് ഹാജി മുനമ്പത്ത് (84) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം.ഭാര്യ: ആയിഷ. മക്കള്‍: എം.എ.മുസ്താക് അലി, എം.എ മുനീര്‍, എം.എ നിസാര്‍, എം എ സുമയ്യ. മരുമക്കള്‍: ഹാറൂണ്‍ ഷാ (കോട്ടിക്കുളം),സുഹറ (പുത്തൂര്‍), റമീസ, ആരിഫ (കീഴൂര്‍). സഹോദരങ്ങള്‍: പരേതരായ എം.എ കുഞ്ഞാമു ഹാജി, എം.എ. മൊയ്തീന്‍ കുഞ്ഞി ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി …

കാസര്‍കോട് കടപ്പുറത്തെ കെ ശകുന്തള അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് കടപ്പുറത്തെ പരേതനായ മോഹനന്റെ ഭാര്യ കെ ശകുന്തള (61) അന്തരിച്ചു. പരേതരായ കണ്ണന്‍ കാരണവര്‍- കല്യാണി ദമ്പതികളുടെ മകളാണ്. മകന്‍: സ്മിതിന്‍ (ഗള്‍ഫ്). മരുമകള്‍: ആഷിത. സഹോദരങ്ങള്‍: ബേബി, സുലോചന, സുജാത, പരേതനായ കീഴൂര്‍ വിശ്വനാഥന്‍ കാരണവര്‍.

ഭീമനടിയില്‍ യുവാവ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭീമനടിയില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നര്‍ക്കിലക്കാട് താമസിക്കുന്ന കൊല്ലം, ചിറക്കര, കിഴക്കാതിലിലെ കെ സുരേഷ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഭീമനടി ടൗണിലെ ചാലിനു സമീപത്തെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിവാഹ ശേഷം നര്‍ക്കിലക്കാട്ടായിരുന്നു സുരേഷ് താമസം.

പി എം ശ്രീ: സി പി ഐയ്ക്ക് വഴങ്ങി സി പി എം; കരാര്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയക്കാന്‍ ധാരണ

തിരുവനന്തപുരം: സി പി ഐ നിലപാട് കടുപ്പിച്ചതോടെ പി എം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ തയ്യാറായി സി പി എമ്മും സര്‍ക്കാരും. ബുധനാഴ്ച രാവിലെ നടന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്. യോഗത്തില്‍ ഉണ്ടായ ധാരണ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു അയക്കും, …

ചെര്‍ക്കളയിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ അര്‍ധരാത്രിയില്‍ പുള്ളിമുറി; 20 പേര്‍ കുടുങ്ങി, 55,000 രൂപ പിടികൂടി

കാസര്‍കോട്: ചെര്‍ക്കളയിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 55,000 രൂപയുമായി 20 പേര്‍ അറസ്റ്റില്‍. പുള്ളിമുറിയെന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. കുണ്ടംകുഴി, കാരക്കാട് ഹൗസിലെ മുഹമ്മദ് കുഞ്ഞി (46), ചെര്‍ക്കള, പാടി റോഡ്, കുതിറത്ത് നഗറിലെ അബ്ദുല്‍ ഹമീദ് (42), ബേഡഡുക്ക പഞ്ചായത്ത് ഓഫീസിനു സമീപത്തെ …

16 വയസ്സുള്ള ആണ്‍കുട്ടിയെയും മദ്രസ വിദ്യാര്‍ത്ഥിനിയെയും ഇരകളാക്കിയ കേസ്; ബെള്ളൂരിലെ മത്സ്യവില്‍പ്പനക്കാരനും ഈശ്വരമംഗലം സ്വദേശിയും പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: പോക്‌സോ കേസുകളില്‍ പ്രതികളായ രണ്ടുപേരെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ബെള്ളൂരിലെ മത്സ്യവില്‍പ്പനക്കാരന്‍ റഫീഖ് (45), കര്‍ണ്ണാടക, ഈശ്വരമംഗലം, മൈന്തനടുക്കയിലെ നാസിര്‍ (42)എന്നിവരെയാണ് ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്.16 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നതിനാണ് റഫീഖിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നടന്ന സംഭവം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.16 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയോട് അശ്ലീലം പറയുകയും സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിച്ചതിനുമാണ് …

കാനത്തൂര്‍, പയര്‍പ്പള്ളത്തും പുലി; ഷെഡില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ കൊന്നു തിന്നു

കാസര്‍കോട്: ഇരിയണ്ണി, പയത്തില്‍ വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തു നായയെ കൊന്നതിനു പിന്നാലെ കാനത്തൂര്‍, പയര്‍പ്പള്ളത്തും പുലിയിറങ്ങി. ചൊവ്വാഴ്്ച രാത്രി എത്തിയ പുലി വീട്ടിനു സമീപത്തെ ഷെഡ്ഡില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കൊന്നു തിന്നു. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ രാജന്റെ വളര്‍ത്തു നായയെയാണ് പുലി കൊന്നത്. ബുധനാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിഞ്ഞതെന്നു രാജന്‍ പറഞ്ഞു. മൂന്നു നായ്ക്കളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. ഇവയില്‍ രണ്ടെണ്ണത്തെ കൂട്ടിനകത്തും ഒന്നിനെ കുരങ്ങ് ഭീഷണി ഉള്ളതിനാല്‍ വീട്ടിനടുത്തുള്ള ഷെഡിലുമാണ് രാത്രി …

യുവതിയെ ബസില്‍ നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി കഴുത്തിലും വയറ്റിലും കത്തിവച്ച് ഭീഷണി; പട്ടാളക്കാരനെതിരെ കേസ്

കാസര്‍കോട്: യുവതിയെ ബസില്‍ നിന്നു വിളിച്ചിറക്കി സ്‌കൂട്ടറില്‍ തട്ടികൊണ്ടുപോയി ക്വാറിക്ക് സമീപത്ത് എത്തിച്ച് കഴുത്തിലും വയറ്റിലും കത്തിവച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. സംഭവം നടന്നത് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് റഫര്‍ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 29കാരിയുടെ പരാതി പ്രകാരം കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്ട് ഭാഗത്തേയ്ക്കുള്ള ബസില്‍ യാത്ര …

ടെക്സസിൽ 1,31,000 ചതുരശ്ര അടി വിസ്തീർ ണ്ണമുള്ള സൂപ്പർ മാർക്കറ്റ്

പി പി ചെറിയാൻ റോക് വാൾ: ടെക്സസിലെ പ്രശസ്ത ഹീ-ഇ-ബി സൂപ്പർ മാർക്കറ്റ് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. 131,000 ചതുരശ്ര അടി വലിപ്പം സൂപ്പർ മാർക്കറ്റിനുണ്ട്. 2023 ലാണ് നിർമ്മാണം ആരംഭിച്ചത്. സ്ഥാപനത്തിന് ടെക്സസും മെക്സിക്കോയും ഉൾപ്പെടെ 450-ത്തിലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. വർഷത്തിൽ 50 ബില്യൺ ഡോളറിന്റെ ഇടപാടു നടത്തുന്നു.

മുഹിമ്മാത്ത് ഉറൂസും സനദ് ദാനവും ജനുവരിയില്‍

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഇരുപതാം ഉറൂസും സനദ്ദാനവും ജനുവരി 29,30,31 തീയ്യതികളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് പ്രഖ്യാപനം നടത്തി. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സഅദി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, എ ബി മൊയ്ദു സഅദി …

കുമ്പളയിലെ ട്രാഫിക് പരിഷ്‌കരണം: ലീഗ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ലീഗ് വ്യാപാരി നേതാവ് നാട്ടുകാരുമായി ചേര്‍ന്നു പ്രക്ഷോഭത്തിന് തയാറെടുപ്പ്

കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആരവം ഉയരുമ്പോള്‍ കുമ്പളയില്‍ ലീഗ് പഞ്ചായത്ത് ഭരണത്തിനെതിരെ ലീഗ് നേതാവായ വ്യാപാരിനേതാവ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. പഞ്ചായത്ത് ഭരണസമിതി ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി സത്താര്‍ ആരിക്കാടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഹര്‍ത്താലും നടത്താന്‍ തീരുമാനിച്ചു. ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ചു പൊതുജനങ്ങളും, വ്യാപാരികളും നല്‍കിയ പരാതികള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ പോരായ്മകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടിയിരുന്നുവെന്നു അറിയിപ്പില്‍ പറഞ്ഞു. പഴയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കാനും, …

കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്‍പ്പന; 2 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കന്നുകാലികളെ മോഷ്ടിച്ച് റബ്ബര്‍ തോട്ടത്തിലെ അനധികൃത അറവു കേന്ദ്രത്തില്‍ എത്തിച്ച് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, ബെദ്രബെട്ടുവിലെ അബ്ദുല്‍ നസീര്‍ (36), മിട്ടബാഗിലുവിലെ സക്കറിയ (35) എന്നിവരെയാണ് ഇന്ദബെട്ടു പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബ്ബയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അറവു കേന്ദ്രത്തില്‍ നിന്നു 91 കിലോ ഇറച്ചിയും ആയുധങ്ങളും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. കശാപ്പ് നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ …

ദേശീയപാത : അടുക്കത്ത് ബയലിൽ കാൽനട മേൽപ്പാലം വൈകുന്നു:നാട്ടുകാർ ദുരിതത്തിലെന്നു പരാതി

കാസർകോട്:വാഹനാ പകടങ്ങളും, അപകടമരണങ്ങളും തുടർക്കഥയാവുന്ന കാസർകോട് ദേശീയപാതയിലെ അടുക്കത്ത് ബയലിൽ കാൽനട മേൽപ്പാലം നിർമ്മിക്കണമെന്നു ആവശ്യംരൂക്ഷമാവുന്നു. ദേശീയപാത നിർമ്മാണ സമയത്ത് തന്നെ അടുക്കത്ത് ബയലിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു .ഇതിനുവേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരി രിക്കുകയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾകേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കു നിവേദനം നൽകുകയും ചെയ്തിരുന്നു

യുവ തെയ്യം കലാകാരൻ വിജയൻ പാണ്ടിബയൽ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു

കാസർകോട് :യുവ തെയ്യം കലാകാരൻ വിജയൻ പാണ്ടിബയൽ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു.കർണാടകയിലെ വിട്ലയിൽ ആയിരുന്നു അന്ത്യം.ഹൃദയാ ഘാതമായിരുന്നു മരണകാരണമെന്നു പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സ്വദേശമായ പാണ്ടിയിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.കർണ്ണാടക സ്വദേശി വാണി ആണ് ഭാര്യ. മുതിർന്ന തെയ്യം കലാകാരൻ കരിയൻ ആണ് പിതാവ്, മാതാവ് സീതു, സഹോദരങ്ങൾ മീനാക്ഷി, രോഹിണി, ഹരീഷ്.

പോക്സൊ കേസ്: ബള്ളൂർ, ഈശ്വരമംഗലം സ്വദേശികൾ ആദൂർ പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: ബള്ളൂർ, കർണാടക ഈശ്വരമംഗലം സ്വദേശികളായ രണ്ടു പേരെ പോക്സോ കേസിൽ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബള്ളൂരിലെ മത്സ്യവിൽപ്പനക്കാരൻ റഫീഖ് ( 45), കർണാടക ഈശ്വരമംഗലം മൈന്തി നടുക്കയിലെ നാസിർ (42) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. റഫീഖ് കഴിഞ്ഞ മാസമാണ് 16 കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം സ്വഭാവത്തിൽ പ്രകടമായ മാറ്റം കാണപ്പെട്ട വിദ്യാർത്ഥി സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് താൻ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് …

മധൂരിലെ സരസ്വതി അമ്മ അന്തരിച്ചു

കാസര്‍കോട്: മധൂര്‍ കരോടി മനേയിലെ പരേതനായ പരമേശ്വര കരന്തയുടെ ഭാര്യ സരസ്വതി അമ്മ(75)അന്തരിച്ചു. മക്കള്‍: നാരായണകരന്ത, ലക്ഷ്മി. മരുമക്കള്‍: പ്രസന്ന കരന്ത, ജ്യോതി.

70 വര്‍ഷക്കാലം സുഖ-ദുഃഖങ്ങള്‍ പങ്കിട്ടു; മിനുറ്റുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

ബീദര്‍ (കര്‍ണ്ണാടക): ഭാര്യ മരിച്ച് മിനുറ്റുകള്‍ക്കകം ഭര്‍ത്താവും മരിച്ചു. 70 വര്‍ഷക്കാലം ഒന്നിച്ചു സുഖ-ദുഃഖങ്ങള്‍ പങ്കിട്ട ദമ്പതികളുടെ മരണം ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. കമല്‍ നഗര്‍ താലൂക്കിലെ മുധോള്‍ സ്വദേശികളായ ഗുണ്ടപ്പ ഹോഡേജ് (85), ഭാര്യ ലക്ഷ്മിഭായ് (83) എന്നിവരാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്ന ലക്ഷ്മിഭായി ആണ് ആദ്യം മരണത്തിനു കീഴടങ്ങിയത് ഈ വിരമറിഞ്ഞ ഗുണ്ടപ്പ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. വിവരമറിഞ്ഞ് ഗ്രാമവാസികള്‍ വീട്ടിലെത്തി ഇരുവര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിച്ചു.

കേന്ദ്ര സര്‍വ്വകലാശാലക്ക് പുതിയ അക്കാഡമിക് ബ്ലോക്ക്: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ തറക്കല്ലിടും, 52.68 കോടി രൂപ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം അനുവദിച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 53 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന് വ്യാഴാഴ്ച കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ തറക്കല്ലിടും. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രാലയം പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പി എം ജെ വി കെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.68 കോടി രൂപ പുതിയ അക്കാഡമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിന് അനുവദിച്ചുവെന്ന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍ ജയപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്നുരാവിലെ പത്തു …