സഅദിയ്യ ലോ കോളേജിന് നിയമ പുസ്തകങ്ങള്‍ സമ്മാനിച്ചു

കാസര്‍കോട്: പ്രശസ്ത അഭിഭാഷകന്‍ പരേതനായ അഡ്വ. പ്രഭാകരന്‍ കെ.വി.യുടെ പുസ്തക ശേഖരം അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ ജയലക്ഷ്മി ടീച്ചര്‍ സഅദിയ്യ ലോ കോളേജിന് സംഭാവന ചെയ്തു.
അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി ഉദ്ഘാടനം ചെയ്തു. സിഎല്‍ ഹമീദും പിവി മുസ്തഫയും ചേര്‍ന്ന് പുസ്തകം ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങളാണ് ലോ കോളജിന് കൈമാറിയത്. ദേശീയ സാഹിത്യ അവാര്‍ഡ് ജേതാവായ സി രാഘവന്റെ മകളുടെ ഭര്‍ത്താവാണ് പരേതനായ അഡ്വ പ്രഭാകരന്‍. അദ്ദേഹത്തിന്റെ അമൂല്യ പുസ്തക ശേഖരം ലോ കോളേജിന് സമ്മാനിച്ചതു ഏറെ സന്തോഷകരമാണെന്ന് പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി പറഞ്ഞു.
ഷറഫുദ്ദീന്‍ പാക്യാര, അബ്ദുസ്സലാം ദേളി, ടിപി അബ്ദുല്‍ഹമീദ്, മുനവ്വര്‍ തെക്കില്‍, മുസ്തഫ തളിപ്പറമ്പ്, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page