കാസര്‍കോട്: യുവാവിനെ ഹോട്ടലിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ നല്ലോമ്പുഴയിലെ മാത്യുവിന്റെ മകന്‍ പി എം അജി (42)യാണ് മരിച്ചത്. ബന്ധുവിന്റെ ഉടമസ്ഥതയില്‍ ചിറ്റാരിക്കാല്‍ ടൗണിലുള്ള കാര്‍ റോഡ് ജംഗ്ഷനിലെ ഹോട്ടലിന്റെ അടുക്കളയിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കും 3.30 മണിക്കും ഇടയിലാണ് സംഭവമെന്നു സംശയിക്കുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചിറ്റാരിക്കാല്‍ എസ്‌ഐ മധു മടിക്കൈ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.







