മുച്ചക്ര സ്‌കൂട്ടറിലെ ‘വോട്ട് തേരാളി’: ഭിന്നശേഷിക്കാരനായ ബൂത്ത് ലെവല്‍ ഓഫീസര്‍ ശ്രദ്ധേയനാവുന്നു
മൊഗ്രാല്‍ പുത്തൂര്‍: വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ കടുക്കുമ്പോള്‍, കാല്‍നടയാത്രക്കാരെ പോലും ക്ഷീണിപ്പിക്കുന്ന കുന്നും മലയും കയറിയുള്ള വീടുകള്‍ തോറുമുള്ള യാത്രകള്‍ ഒരു ഭിന്നശേഷിക്കാരന് എത്രമാത്രം വെല്ലുവിളിയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, ആ വെല്ലുവിളികളെ തന്റെ മുച്ചക്ര സ്‌കൂട്ടറിന്റെ കരുത്തില്‍ മറികടന്ന് മുന്നോട്ട് പോവുകയാണ് കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാല്‍ പുത്തൂരിലെ 8-ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസറായ ഹക്കീം കമ്പാര്‍. മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരനാണ് ഹക്കീം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും താഴെത്തട്ടിലുള്ളതും എന്നാല്‍ ഏറ്റവും നിര്‍ണ്ണായകവുമായ …