കുമ്പള ടോള്‍പ്ലാസയില്‍ യൂസര്‍ ഫീ നാളെ മുതല്‍; ആക്ഷന്‍ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന്

കാസര്‍കോട്: എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസ നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പത്രപരസ്യം നല്‍കി. ഭാരത സര്‍ക്കാര്‍ ഉപരിതല ഗതാഗത ആന്റ് ദേശീയപാത പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം എന്‍ എച്ച് 66 ലെ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിനു നവംബര്‍ 12ന് രാവിലെ 8 മണിമുതല്‍ ടോള്‍ നിലവില്‍ വരുമെന്ന് പത്ര പരസ്യത്തില്‍ പറയുന്നു.
ഒരു ഭാഗത്തേയ്ക്ക് കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവയ്ക്കു 85 രൂപയാണ് ടോള്‍. എല്‍ സി വി, എല്‍ ജി വി, മിനി ബസുകള്‍ക്കു 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 295 രൂപയും വ്യാവസായിക വാഹനങ്ങള്‍ക്കു 320 രൂപയും ഹെവി കണ്‍സ്ട്രക്ഷന്‍ മെഷീനറി, എര്‍ത്ത് മൂവിംഗ് എക്യൂപ്പ്മെന്റ്, മള്‍ട്ടി ആക്സില്‍ വെഹിക്കിള്‍ 460 രൂപയും ഏഴും അതില്‍ കൂടുതല്‍ ആക്സിലുകളുള്ള വലിയ വാഹനങ്ങള്‍ക്ക് 560 രൂപയുമാണ് ടോള്‍. പ്ലാസയില്‍ നിന്നു 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകള്‍ക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കുമെന്നും പത്ര പരസ്യത്തില്‍ പറയുന്നു.
അതേസമയം ടോള്‍ പ്ലാസയ്ക്കെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ചേരുമെന്ന് ചെയര്‍മാന്‍ എ കെ എം അഷ്റഫ് എം എല്‍ എ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page