ഇളനീര്‍ മോഷ്ടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തുകൊന്ന കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍
കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയിയ ചോട്ടാലാലി(33)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി. പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടത്തും സംഘവും മംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. 2012 ഡിസംബര്‍ ഒന്നിന് രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി കണ്ടിക്കല്‍ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാഘവന്‍ ആണ് കൊല്ലപ്പെട്ടത്. കമ്പനി വളപ്പില്‍ കയറി ഇളനീര്‍ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ …