ചെങ്കോട്ട സ്‌ഫോടനം: പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രത

ഇസ്ലാമാബാദ്: ഡല്‍ഹി, ചെങ്കോട്ടയ്ക്കു സമീപത്തുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ പാകിസ്ഥാനിലെ തന്ത്രപ്രധാന മേഖലകള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നു പ്രത്യാക്രമണത്തിനോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നടപടി. രാജ്യത്തെ എല്ലാ വിമാനതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കര-നാവിക-വ്യോമ സേനകള്‍ അതീവ ജാഗ്രതയിലാണ.് സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും ഏത് സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറെടുക്കുവാനും സെന്‍ട്രല്‍ കമാന്റ് എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
മുന്‍നിര വിമാന താവളങ്ങളില്‍ ജെറ്റുകള്‍ ഉടനടി പറന്നുയരാന്‍ തയ്യാറാക്കി നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page