നാലുവര്‍ഷം; 68 വീടുകളില്‍ നിന്ന് മോഷ്ടിച്ചത് 1500 പവന്‍ സ്വര്‍ണ്ണവും 1.76കോടി രൂപയും, ‘റോഡ്മാന്‍’ അറസ്റ്റില്‍
കോയമ്പത്തൂര്‍: നാലുവര്‍ഷത്തിനിടയില്‍ 68 വീടുകളില്‍ നിന്നായി 1500 പവന്‍ സ്വര്‍ണ്ണവും 1.76 കോടി രൂപയും കവര്‍ച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ‘റോഡ്മാന്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ മൂര്‍ത്തി (36)ആണ് കോയമ്പത്തൂരില്‍ പിടിയിലായത്. മൂര്‍ത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതിയില്‍ അഭിഭാഷകയായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. പ്രതികളില്‍ നിന്നു രണ്ട് കാര്‍, ആറ് ബൈക്ക് എന്നിവയും 13 ലക്ഷം രൂപ വില വരുന്ന സൂപ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള വീടുകളില്‍ മാത്രമാണ് മൂര്‍ത്തി മോഷണം നടത്തിയിരുന്നത്. മോഷണത്തിന് …