കണ്ണൂര്‍: 4.8 ഗ്രാം ബ്രൗണ്‍ ഷുഗറും 3700 രൂപയുമായി കാട്ടാപ്പമ്പള്ളി സ്വദേശിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. പണങ്കൈ, തൈക്കണ്ടിയിലെ റഹിം എന്ന പൂച്ച റഹിം(54) നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, എസ്.ഐ മാത്യു ഡിക്സണ്‍ ഡിസില്‍വ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പട്രോളിംഗിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട റഹിമിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
