പ്രമാടം, പ്രമാദമായോ?
അനുഭവം ഗുരു-എന്നൊരു ചൊല്ലുണ്ട്. പതിരില്ലാത്ത ചൊല്ല്; എന്നാല്‍ ചൊല്ലിക്കൊണ്ടേയിരിക്കുന്നതല്ലാതെ ഒന്നും പഠിക്കുന്നില്ല, പ്രയോഗിക്കുന്നില്ല.കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശന യാത്രയ്ക്കായി ഒരുക്കിയ താല്‍ക്കാലിക ഹെലിപ്പാട് താഴ്ന്നു പോയി-ഹെലികോപ്ടറിന്റെ ടയറുകള്‍ അര ഇഞ്ചോളം താഴ്ന്നു. പരിഭ്രാന്തരായ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കി പോലും. പത്രവാര്‍ത്ത.രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ നിലക്കല്‍ ഹെലിപ്പാഡില്‍ ഇറക്കാനാണത്രെ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണെന്നു കണ്ടപ്പോള്‍ തീരുമാനം മാറ്റി-അവസാന നിമിഷത്തില്‍. പ്രമാടത്ത് ലാന്റ് ചെയ്യാമെന്ന് തീരുമാനിച്ചു. …