അഡ്ക്ക-ഒളയം റോഡിനടുത്ത് വേഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം: മെഗാസ്റ്റാര്‍ ക്ലബ്ബ്

ഉപ്പള: ബന്തിയോട് അഡ്ക-ഒളയം റോഡിനടുത്തു വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നിതിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു അഡ്ക്ക മെഗാസ്റ്റാര്‍ ക്ലബ്ബ് അധികൃതരോടാവശ്യപ്പെട്ടു. അഡ്ക ഒളയം റോഡിനടുത്തു പച്ചമ്പള ഭാഗത്തു നിന്ന് അമിത വേഗതയിലാണ് വാഹനങ്ങള്‍ വരുന്നതെന്നും ഇതു പതിവായി ഈ പ്രദേശത്തു അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും ഒരു അപകടമെങ്കിലും ഉണ്ടാകാത്ത ഒറ്റ ദിവസവുമുണ്ടാകാറില്ലെന്നും മെഗാസ്റ്റാര്‍ ക്ലബ്ബ് ചൂണ്ടിക്കാട്ടി. അപകടമൊഴിവാക്കുന്നതിന് വേഗത നിയന്ത്രണ സംവിധാനം ഇവിടെ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.

റബ്ബര്‍ ടാപ്പിംഗിനിടെ പാമ്പ് കടിയേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

ശ്രീകണ്ഠാപുരം: റബ്ബര്‍ ടാപ്പിങ്ങിനിടെ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കുറുമാത്തൂര്‍ സ്വദേശിയും ചുഴലി പൊള്ളയാട് താമസക്കാരനുമായ കൊവ്വല്‍ പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(68) ആണ് മരിച്ചത്. ഈമാസം എട്ടിന് വൈകീട്ട് 4.30 ഓടെ ചുഴലിയിലെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. തളിപ്പറമ്പ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിഷം ശരീരത്തില്‍ വ്യാപിച്ചതിനെത്തുടര്‍ന്ന് ഇരുകാലുകളും കൈകളും മുറിച്ചുമാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബുധനാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ …

ശബരിമല സ്വര്‍ണ്ണക്കൊള്ള: കണ്ണൂരില്‍ മന്ത്രി വി.എന്‍. വാസവനെതിരെ യുവമോര്‍ച്ച കരിങ്കൊടി കാണിച്ചു

കണ്ണൂര്‍: ദേവസ്വം മന്ത്രി വി.എന്‍ വാസവനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ അലവില്‍ ജംഗ്ഷനില്‍ വച്ച് കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡണ്ട് ഹേമന്ദ് മാവിലക്കണ്ടി, ജനറല്‍ സെക്രട്ടറി അര്‍ജുന്‍ദാസ്, വൈസ് പ്രസിഡണ്ട് കെ.സുധീഷ് എന്നിവരാണ് കരിങ്കൊടിയുമായി മന്ത്രിയുടെ കാറിന് നേരെ ചാടിവീണത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ വികസനസദസ് അഴീക്കല്‍ പോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യാന്‍ പോവുകയായിരുന്നു മന്ത്രി.

ദേഹത്ത് സാത്താന്‍ കൂടി: മന്ത്രവാദത്തിനു സമ്മതിച്ചില്ല; ഭാര്യയുടെ മുഖത്ത് തിളയ്ക്കുന്ന മീന്‍ കറി ഒഴിച്ചു ഭര്‍ത്താവിന്റെ ക്രൂരത

കൊല്ലം: മന്ത്രവാദത്തിനു തയ്യാറാകാതിരുന്ന ഭാര്യയുടെ മുഖത്ത് തിളയ്ക്കുന്ന മീന്‍കറി ഒഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. കൊല്ലം, ആയൂരിലെ റജിലയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്കിരയായത്.ദമ്പതികള്‍ പതിവായി വഴക്കില്‍ ഏര്‍പ്പെട്ടിരുന്നു.ഭാര്യയുടെ ദേഹത്ത് സാത്താന്‍ കയറിയത് കാരണമാണ് വഴക്ക് ഉണ്ടാകുന്നതെന്നാണ് സജീര്‍ വിശ്വസിച്ചിരുന്നത്. ഇത് ഒഴിവാക്കാനായി ഇരുവരും ആയൂരിലുള്ള ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു. സാത്താന്‍ബാധ ഒഴിപ്പിക്കാനായി മന്ത്രവാദി പൂജയും മന്ത്രവാദവും നടത്തിയാണ് തിരികെ അയച്ചത്. എന്നാല്‍ അതിനു ശേഷവും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. സജീര്‍ വീണ്ടും മന്ത്രവാദിയെ കാണുകയും ഭസ്മവും തകിടുകളും കൊണ്ടു വരികയും …

ആറുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ.കൊല്ലപ്പെട്ട അതിദി എസ് നമ്പൂതിരിയുടെ പിതാവും ഒന്നാം പ്രതിയുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംലത്ത് ബീഗം എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ജസ്റ്റിസ് കെ വി ജയകുമാര്‍, ജസ്റ്റിസ് വി രാജവിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശിക്ഷിച്ചത്. വിചാരണ കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷത്തെ കഠിന …

യുവതിയെ പീഡിപ്പിച്ച് 2 കോടി രൂപയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയ ബേഡകം കൊളത്തൂര്‍ സ്വദേശി അറസ്റ്റില്‍; പിടിയിലായത് കോണ്‍ഗ്രസ് നേതാവായിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ മുന്‍ ഡ്രൈവര്‍

കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടു കോടി രൂപയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, വരിക്കുളം വീട്ടില്‍ പ്രദീപ് കുമാറി (48)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇടപ്പള്ളിയില്‍ പ്രദീപ് കുമാര്‍ നടത്തിയിരുന്ന ഭുവന്‍ശ്രീ ഇന്‍ഫോടെക് ആന്റ് മാന്‍ പവര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിനു വിദേശത്തേയ്ക്ക് ആളെ കൊണ്ടു പോകാനുള്ള ലൈസന്‍സ് ഉണ്ടെന്ന് …

ചെങ്കള, ചേരൂരിലെ കവുങ്ങിന്‍ തോട്ടത്തിലെ പണിക്കെത്തി തോട്ടം ഉടമയായ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കവുങ്ങിന്‍ തോട്ടത്തില്‍ ജോലിക്കെത്തി തോട്ടം ഉടമയായ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ചിത്രദുര്‍ഗ്ഗ സ്വദേശിയായ മഞ്ജു എന്ന മഞ്ജുനാഥി(35)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചെങ്കള, ചേരൂര്‍ മേനങ്കോട്ടെ ബദ്‌രിയ്യ മന്‍സിലിലെ അബ്ദുല്‍ഖാദറിന്റെ ഭാര്യ കുഞ്ഞിബി(58)യുടെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ജുനാഥ് കവുങ്ങിന്‍ തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് പരാതിക്കാരി സ്ഥലത്ത് എത്തിയത്. …

അമേരിക്കയിലെ പ്രധാന ബഹുരാഷ്ട്ര കമ്പനിയുടെ അമേരിക്കക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു

ചിക്കാഗോ: ഹൈദരാബാദില്‍ 1,56,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനിയായ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റര്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ മക്‌ഡോണാള്‍സിന്റെ അമേരിക്കക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസാണിത്. സാങ്കേതിക വിദ്യ, ഡാറ്റ അലറിറ്റിക്‌സ്, ധനകാര്യം, മറ്റ് ഡൊണാള്‍ഡിന്റെ ലോകമെമ്പാടുമുള്ള ബിസിനസ്, നിര്‍ണ്ണായകമായ മറ്റു തന്ത്രപ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത് ഇവിടെയാണ്്.കമ്പനിയുടെ ഇന്നവേഷന്‍, എന്റര്‍പ്രൈസസ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആഗോളഹബ്ബാണിത്. 1200ത്തിലധികം പ്രൊഫഷണലുകള്‍ നേരിട്ട് ഇവിടെ ജോലി ചെയ്യും. വാണിജ്യ റിയല്‍ എസ്‌റ്റേറ്റ്, ലോജിസ്റ്റിക്‌സ്, പ്രൊഫഷണല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള …

വ്യാജരേഖകള്‍ ചമച്ച് ജമാഅത്ത് സെക്രട്ടറിയായി ആള്‍മാറാട്ടം; വഖഫ് ബോര്‍ഡിന് വ്യാജ പരാതി നല്‍കിയ സുന്നി നേതാവിനെതിരെ കേസ്

കാസര്‍കോട്: വ്യാജ രേഖകള്‍ ചമച്ച് ജമാഅത്ത് സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നെട്ടണിഗെ വില്ലേജിലെ ബെള്ളൂര്‍, ബെളിഞ്ചയിലെ ഗദ്യത്തടുക്ക ഹൗസിലെ ജി ബി അബ്ദുള്ള (65)യുടെ പരാതിയില്‍ പെര്‍ഡാല, ഏത്തടുക്ക, നടുക്കുന്ന് ഹൗസിലെ എന്‍ കെ അഹമ്മദ് മുസ്തഫ എന്ന എന്‍ കെ എം എന്ന ആള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.ബെളിഞ്ച, ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടാണ് പരാതിക്കാരനായ ജി ബി അബ്ദുള്ള. പ്രതി വ്യാജ രേഖ ചമച്ച് ജമാഅത്ത് സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തുകയും …

കാസര്‍കോട് മണ്ഡലത്തില്‍ മൂന്നു റോഡുകള്‍ക്കു എട്ടുകോടി 96 ലക്ഷം രൂപ അനുവദിച്ചു: നെല്ലിക്കുന്ന്

കാസര്‍കോട്: ബോവിക്കാനം- ബേവിഞ്ച റോഡ് വികസനത്തിനു നാലുകോടി 80 ലക്ഷം രൂപ അനുവദിച്ചെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു.ചൗക്കി കുന്നില്‍- മജല്‍- ഉജിര്‍ക്കര റോഡ്, കോട്ടക്കുന്ന്- മൊഗര്‍ മസ്ജിദ് റോഡ് എന്നിവയുടെ വികസനത്തിനും കാസര്‍കോട് വികസന പാക്കേജ് തുക അനുവദിച്ചു. മൂന്നു റോഡുകള്‍ക്കുമായി എട്ടുകോടി 96 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് എം എല്‍ എ അറിയിപ്പില്‍ പറഞ്ഞു. ചൗക്കി കുന്നില്‍- ഉജിര്‍ക്കര റോഡിനു ഒരു കോടി 93 ലക്ഷം രൂപയും കോട്ടക്കുന്ന്- മൊഗര്‍ …

സ്‌നാപ്പ്ചാറ്റു വഴി പൊലീസ് രഹസ്യങ്ങള്‍ മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കി; പൊലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

പയ്യന്നൂര്‍: മണല്‍ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും മാസപ്പടി കൈപ്പറ്റുകയും ചെയ്ത പഴയങ്ങാടി സ്റ്റേഷനിലെ മുന്‍ഡ്രൈവര്‍ മിഥുനെ ജില്ലാ പൊലീസ് സൂപ്രണ്ട് അനൂജ് പലിവാളിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എ.ഐ.ജി: ജെ.പൂങ്കുഴലി സസ്പെന്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മിഥുനെ പഴയങ്ങാടിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് സ്ഥലം മാറ്റിയത്. പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ നേരത്തെ മണല്‍ പിടികൂടുന്നതില്‍ സജീവമായിരുന്നു. മിഥുന് ലഭിച്ച വിവരപ്രകാരം നിരവധി മണല്‍ലോറികളെ പഴയങ്ങാടി പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.എന്നാല്‍ മണല്‍ മാഫിയ സംഘത്തിലെ ഒരു വിഭാഗവുമായി മിഥുന്‍ ഒത്തുകളിച്ച് മറ്റേ സംഘത്തെ …

ഓട്ടോ റിക്ഷ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുഴയിലേയ്ക്ക് ചാടി; നേത്രാവതി പുഴയില്‍ തെരച്ചില്‍

മംഗ്‌ളൂരു: ഓട്ടോറിക്ഷ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ പുഴയില്‍ ചാടിയതായി സംശയം. ഫയര്‍ഫോഴ്‌സും പൊലീസും നേത്രാവതി പുഴയില്‍ വ്യാകമായ തെരച്ചില്‍ ആരംഭിച്ചു.മര്‍ണബയല്‍ സ്വദേശിയായ പ്രീതം ലോബോ ആണ് പഴയ പാണെ മംഗ്‌ളൂരു പാലത്തില്‍ ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട ശേഷം പുഴയിലേയ്ക്ക് ചാടിയതെന്നു സംശയിക്കുന്നു. ഇലക്ട്രിക് ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും മാറ്റാത്തത് കണ്ട പരിസരവാസികള്‍ സ്ഥലത്തെത്തുകയായിരുന്നു. ഓട്ടോയില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി അന്വേഷിച്ചുവെങ്കിലും ഓട്ടോ ഉടമയായ പ്രീതം ലോബോയെ …

കാറഡുക്കയില്‍ ഹരിത കര്‍മ്മസേന സൂപ്പര്‍; വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടയില്‍ ലഭിച്ച 5000 രൂപ ഉടമസ്ഥന്റ വീട്ടിലെത്തി തിരിച്ചേല്‍പ്പിച്ചു

കാസര്‍കോട്: വീടുകളില്‍ നിന്നു ശേഖരിച്ച പഴയ വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടെ ലഭിച്ച 5000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ഹരിത കര്‍മ്മ സേന മാതൃകയായി. കാറഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സംഭവം. പ്ലാസ്റ്റിക്, തുണി അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഹരിത കര്‍മ്മ സേനയിലെ താരയ്ക്കാണ് 5000 രൂപ ലഭിച്ചത്. മല്ലവാറിലെ ആനന്ദ് ഭട്ടിന്റെ വീട്ടില്‍ നിന്ന് ലഭിച്ച പഴയ വസ്ത്രങ്ങള്‍ക്കകത്താണ് പണം ഉണ്ടായിരുന്നത്. താര ഉടന്‍ തന്നെ ആനന്ദ് ഭട്ടിന്റെ വീട്ടിലെത്തി പണം തിരികെ നല്‍കി മാതൃകയാവുകയായിരുന്നു. താരയെ …

കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

കാസര്‍കോട്: ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ വില്‍പ്പന നടത്തിയതായി പരാതി. പൊലീസിന്റെ സഹായത്തോടെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ നീര്‍ച്ചാല്‍ വില്ലേജിലെ ഒരു വീട്ടില്‍ കണ്ടെത്തി. കുഞ്ഞിനെയും കുഞ്ഞിന്റെ അച്ഛനെയും കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ വിലയ്ക്കു വാങ്ങിയതല്ലെന്നും പോറ്റാനായി സ്വീകരിച്ചതാണെന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയ വീട്ടിലുള്ള സ്ത്രീ അധികൃതരോട് വ്യക്തമാക്കിയത്. കുഞ്ഞിനെ തിരികെ നല്‍കിയില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നു ഭീഷണി മുഴക്കിയതായും പറയുന്നു.ഒരു മാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവത്തെ കുറിച്ച് അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങിനെ-” …

ലോണ്‍ ക്ലിയറാക്കി കാര്‍ വില്‍പ്പന നടത്താമെന്ന് ഉറപ്പു നല്‍കി: ഒടുവില്‍ കാറുമില്ല, പണവുമില്ല; പേരോല്‍ കണ്ണൂരിലെ യുവതിയുടെ പരാതി പ്രകാരം 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലോണ്‍ ക്ലിയറാക്കി കാര്‍ വില്‍പ്പന നടത്തി പണം നല്‍കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ വഞ്ചിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരാല്‍ കണ്ണൂരിലെ 30 കാരിയുടെ പരാതി പ്രകാരം പുത്തിഗെ മുഗുറോഡിലെ അബ്ദുല്‍ റഷീദ്, എടനാട്, സീതാംഗോളിയിലെ മുഹമ്മദ് റേജ, നീര്‍ച്ചാല്‍, ഗോളിയടുക്കയിലെ സിയാദ്, ചെട്ടുംകുഴി ഇസത്ത് നഗറിലെ അഷ്ഫാഖ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്തത്.2024 ജൂണ്‍ 10ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബെലേനോ കാര്‍ ഒന്നാം …

ഇൻസ്റ്റഗ്രാമിലൂടെ പരിചയം: യുവതിയെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്തെ ഷാഹിദിനെതിരെ കേസ്

തളിപ്പറമ്പ്: ബലാല്‍സംഗ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയും ബംഗ്‌ളൂരുവില്‍ താമസക്കാരനുമായ ഷാഹിദിനെതിരെ (30) ആണ് കേസെടുത്തത്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് കേസ്. അഞ്ച് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വിവാഹിതയായ യുവതി തളിപ്പറമ്പിലെ ഒരു കോളേജില്‍ പഠിച്ചിരുന്നു. ഈ സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി ഷാഹിദിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ബക്കളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരും …

ആരിക്കാടിയിലെതേരപ്പ പാട്ടാളി അന്തരിച്ചു

കുമ്പള: വാണിയ ഗണിഗസഭ കുമ്പള യൂണിറ്റ് ഓണററി പ്രസിഡന്റായിരുന്ന ആരിക്കാടിയിലെ തേരപ്പ പാട്ടാളി (69) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്‍ പ്രവാസിയാണ്. ഭാര്യ: വിശാലാക്ഷി. മക്കള്‍: ശ്രീകാന്ത്, ശ്രീകല, മരുമക്കള്‍: നവീന്‍, സുഷമ. സഹോദരങ്ങള്‍: ബേബി, സീതമ്മ,

ടെമ്പോ ലോറി ഇടിച്ച് ഹൊസങ്കടി റെയില്‍വെ ഗേറ്റ് തകര്‍ന്നു; ബങ്കര മഞ്ചേശ്വരം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: ടെമ്പോ ലോറി ഇടിച്ച് ഹൊസങ്കടി റെയില്‍വെ ഗേറ്റ് തകര്‍ന്നു. അപകടത്തെതുടര്‍ന്ന് ബങ്കര മഞ്ചേശ്വരം-ഹൊസങ്കടി റോഡില്‍ ഒന്നര മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തകര്‍ന്നതിനാല്‍ ട്രെയിന്‍ കടന്നു പോയ ശേഷം തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിദഗ്ധര്‍ എത്തിതകര്‍ന്ന ഗേറ്റ് മുറിച്ചു നീക്കി താല്‍ക്കാലികമായി മറ്റൊന്നു സ്ഥാപിച്ചതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്.