മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതാറൈയുടെ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയുടെ മാതാവ് ജീവനൊടുക്കി; 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട വിഷമമാണ് കാരണമെന്നു സംശയം

കാസര്‍കോട്: ജോലിത്തട്ടിപ്പില്‍ കുടുങ്ങി 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയുടെ മാതാവ് ഷെഡിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളത്തടുക്ക, നെല്ലിക്ലായയിലെ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനി (50)യാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് അരവിന്ദാക്ഷന്‍ പാലു കൊടുക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സരോജിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താഴെയിറക്കി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. …

അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടിനു നേരെ അക്രമം; എക്കോ സൗണ്ടും വയര്‍ലെസ് സെറ്റുകളും നശിപ്പിച്ചു, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, 30 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നീലേശ്വരം, അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യു ബോട്ടിനു നേരെ അക്രമം. തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഫിഷറീസ് വകുപ്പിന്റെ ബോട്ടിനോട് ചേര്‍ന്ന് മറ്റു ബോട്ടുകള്‍ കെട്ടിയിടുന്നത് ചോദ്യം ചെയ്ത വിരോധത്തിലാണ് അതിക്രമം നടത്തിയതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ബോട്ടിന്റെ ജി.പി.എസ് സംവിധാനം, എക്കോ സൗണ്ട് സിസ്റ്റം, രണ്ടു വയര്‍ലെസ് സെറ്റുകള്‍ എന്നിവ നശിപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. …

ഗള്‍ഫിലുള്ള ഉടമസ്ഥന്‍ അറിയാതെ റബ്ബര്‍ തോട്ടത്തില്‍ അതിക്രമിച്ചുകയറി ടാപ്പിംഗ് നടത്തി; 5 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: ഉടമസ്ഥന്‍ അറിയാതെ റബ്ബര്‍ തോട്ടത്തില്‍ അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തിയതായി പരാതി. പൈവളിഗെ, കയ്യാറിലെ പ്രിന്‍സി ഡിസൂസ നല്‍കിയ പരാതിയില്‍ പെര്‍ള, ഇടിയടുക്കയിലെ അഷ്‌റഫിനും മറ്റു നാലു പേര്‍ക്കും എതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവ് വോള്‍ട്ടര്‍ ഡിസൂസയുടെ പേരില്‍ ബദിയഡുക്ക ചാലക്കാട്ടുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. നവംബര്‍ ഏഴിനും അതിനു മുമ്പ് ഒരാഴ്ചക്കാലവും അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തി 30,000 രൂപ കൈക്കലാക്കിയെന്നു പരാതിയില്‍ പറഞ്ഞു.പരാതിക്കാരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പരാതിക്കാരിയുടെ …

ഭാര്യാവീട്ടിലെത്തിയ കൊടക്കാട് സ്വദേശി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഒരാഴ്ച മുമ്പ് ഭാര്യാവീട്ടിലെത്തിയ യുവാവിനെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്, ഓലാട്ടെ രവി-കമല ദമ്പതികളുടെ മകന്‍ എം. വിജേഷ് (34) ആണ് സൂരംബയലിലെ ഭാര്യാവീട്ടില്‍ ജീവനൊടുക്കിയത്. ഒരാഴ്ച മുമ്പാണ് ഭാര്യയെയും മക്കളെയും കൂട്ടി വിജേഷ് സൂരംബയലില്‍ എത്തിയത്.വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോയി …

ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം; ചേരങ്കൈ തീരദേശ റോഡ് മൊഗ്രാല്‍ പുത്തൂറുമായി ബന്ധി പ്പിക്കണമെന്ന് നാട്ടുകാര്‍

കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരദേശ റോഡ് ഗതാഗത സര്‍വീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. 2025 മാര്‍ച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നു നാട്ടുകാര്‍ പറയുന്നു.നിലവില്‍ ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. അവ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ വലിയ പദ്ധതികള്‍ വേണമെന്നാണ് നാട്ടുകാരുടെ നിര്‍ദ്ദേശം. ഭാവിയില്‍ ഇത് അനിവാര്യമാണെന്നും …

ദേശീയവേദി പരാതികളുടെ കെട്ടഴിച്ചപ്പോള്‍ അധികൃതര്‍ കണ്ണുതുറന്നു: ദേശീയപാത സര്‍വ്വീസ് റോഡില്‍ സ്ലാബ്-റോഡ് അന്തരം തീര്‍ക്കാന്‍ ടാറിങ് നടപടി തുടങ്ങി

കാസര്‍കോട്: മൊഗ്രാല്‍- കുമ്പള സര്‍വീസ് റോഡിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇടുങ്ങിയ റോഡും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഓവുചാലിന്റെ സ്ലാബ് -റോഡ് അന്തരം തീര്‍ക്കാനുള്ള ജോലികള്‍ക്ക് തുടക്കമായി. മൊഗ്രാല്‍ ദേശീയവേദി സംഘം കഴിഞ്ഞയാഴ്ച കുമ്പള ദേവീനഗറിലെ ഓഫീസിലെത്തി റീച്ച് ഡയറക്ടര്‍ അജിത്തിനെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.സ്ലാബും, റോഡും തമ്മിലുള്ള അന്തരം ഏറെ ഉയര്‍ന്നുനില്‍ക്കുന്നതാണ് സര്‍വീസ് റോഡില്‍ വാഹനാപകടങ്ങള്‍ക്കും, മരണങ്ങള്‍ക്കും കാരണമാവുന്നത്. കൊപ്പളം സര്‍വീസ് റോഡില്‍ മാത്രം ഒരാഴ്ചക്കിടെ രണ്ടു വാഹനാപകടങ്ങളും …

ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് നൂറിലേറെ പേരില്‍ നിന്നായി കോടികള്‍ തട്ടി

കണ്ണൂര്‍: ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാലംഗസംഘം കോടികള്‍ തട്ടിയെടുത്തു. 120 പേരില്‍ നിന്നായി 12ലക്ഷം രൂപ വീതം തട്ടിയെടുത്ത് മുങ്ങിയ സംഘത്തിനെതിരെ ബുധനാഴ്ച വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരില്‍ നിന്നായി 24 ലക്ഷം രൂപ തട്ടിയതിന് ചക്കരക്കല്ലിലും കേസ്. മലപ്പുറം തിരുവങ്ങാടി സ്വദേശി വലിയപീടികക്കല്‍ മുഹമ്മദ് അഫ്സല്‍, വെള്ളങ്ങോട് കദിയാരത്ത് കക്കത്തറയില്‍ പി.വി.ഷൈലോക്ക്, കൊയിലാണ്ടിയിലെ കൂഞ്ഞാളി എഴുത്താപ്പറമ്പില്‍ സൂപ്പി, മലപ്പുറം …

മുംബൈ പൊലീസും സി.ബി.ഐയും ചമഞ്ഞ് കോടികള്‍ തട്ടിയ സംഘത്തിലെ കണ്ണി പിടിയില്‍

കണ്ണൂര്‍: മുംബൈ പൊലീസും സി.ബി.ഐയും ചമഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണി പൊലീസ് പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മന്‍സിലില്‍ എം.പി ഫഹ്‌മി ജവാദിനെ(22)ആണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വയനാട് വൈത്തിരിവെച്ചാണ് പിടികൂടിയത്. സംഘം തട്ടിയെടുത്ത പണത്തില്‍ 32 ലക്ഷം രൂപ കണ്ടെടുത്തു.പാളിയത്തുവളപ്പ് സ്വദേശി കരോത്തുവളപ്പില്‍ ഭാര്‍ഗവന്‍(74)ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ സപ്തംബര്‍ 19 മുതല്‍ …

എന്നും അവശേഷിക്കുന്ന കല നാടകം മാത്രം: പ്രൊഫ. അലിയാര്‍

കാസര്‍കോട്: ലോകം ഉള്ളിടത്തോളം അവശേഷിക്കുന്ന കല നാടകം മാത്രമായിരിക്കുമെന്നു പ്രമുഖ നടനും കമന്റേറ്ററുമായ പ്രൊഫ. അലിയാര്‍ പറഞ്ഞു. കാസര്‍കോട്ട് വെള്ളിയാഴ്ച നടക്കുന്ന ‘ശേഷാദ്രിയന്‍സ്’ എന്ന പേരിലുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം കാരവലുമായി സംസാരിക്കുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ നാടകം പൂര്‍ണ്ണമായും നടന്റെ കൈയിലാണ്. അതു കൊണ്ടാണ് നാടകം കാലങ്ങളെ അതിജീവിച്ചു കൊണ്ട് എന്നും പുഷ്പിച്ചു നില്‍ക്കുന്നത്- കാസര്‍കോട് ഗവ. കോളേജിലെ മുന്‍ അധ്യാപകനും പ്രൊഫ. പി.കെ ശേഷാദ്രിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന അലിയാര്‍ പറഞ്ഞു.‘1972മുതല്‍ 1975 കാലം വരെയാണ് …

കാടിറങ്ങുന്ന പുലികള്‍ കൂട്ടില്‍ കയറാന്‍ ഒരുങ്ങുന്നില്ല; പുലികളെ വനാന്തര്‍ഭാഗത്തേക്ക് ഓടിക്കാന്‍ നടപടി തുടങ്ങി

കാസര്‍കോട്: കൂട്ടില്‍ കയറാന്‍ കൂട്ടാക്കാതെ നാട്ടില്‍ കറങ്ങി നടക്കുന്ന പുലികളെ വനാന്തര്‍ ഭാഗത്തേക്ക് ഓടിക്കാന്‍ നടപടി തുടങ്ങി. വനംവകുപ്പ് റേഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. പടക്കം പൊട്ടിച്ച് പുലികളെ കാടു കയറ്റാനുള്ള ശ്രമമാണ് ആരംഭിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലികളെത്തിയ മഞ്ചക്കല്‍, കുണിയേരി, നെയ്യങ്കയം, കൊട്ടംകുഴി, കല്ലളിക്കാല്‍ പ്രദേശങ്ങളില്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഈ പ്രദേശങ്ങളില്‍ കാണപ്പെട്ട പുലികളെ കുടുക്കുന്നതിനു വേണ്ടി വനം വകുപ്പ് കൂടൊരുക്കിയിരുന്നു. …

സ്വത്തു ഭാഗം വച്ചു നല്‍കിയില്ല; വൃദ്ധമാതാവിനെ ഇരുമ്പുവടി കൊണ്ടടിച്ചു, മകനെതിരെ കേസ്

കാസര്‍കോട്: സ്വത്തു ഭാഗം വച്ചു നല്‍കാത്ത വിരോധംമൂലമാണെന്നു പറയുന്നു വൃദ്ധമാതാവിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.പൂവാലംകൈ, പുത്തരിയടുക്കം, സൗപര്‍ണ്ണിക ഹൗസിലെ കെ.വി കല്യാണി (70)യുടെ പരാതി പ്രകാരം മകന്‍ പ്രസാദി(50)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം.സ്വത്തു ഭാഗം വച്ചു നല്‍കാത്തതിനെ ചൊല്ലി ഇരുമ്പു വടി കൊണ്ട് കല്യാണിയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. തടഞ്ഞപ്പോള്‍ കൈ കാലുകളിലും ദേഹത്തും അടിച്ചതായി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോയി ഉമ്മ വച്ചു; കടമായി നല്‍കിയ ഒരു പവന്‍ വള തിരിച്ചു നല്‍കിയില്ല, യുവതിയുടെ പരാതിയില്‍ രണ്ടു മക്കളുടെ അച്ഛനായ യുവാവിനെതിരെ കേസെടുത്തു

കാസര്‍കോട്: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ഉമ്മവയ്ക്കുകയും കടമായി വാങ്ങിയ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള തിരികെ കൊടുത്തില്ലെന്നും പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 23കാരിയാണ് പരാതിക്കാരി. യുവതി നല്‍കിയ പരാതിയിന്മേല്‍ രാജപുരം, പാണത്തൂരിലെ ജിത്തു എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് ജിത്തു.സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഒരു പവന്‍ തൂക്കമുള്ള …

അന്തര്‍സംസ്ഥാന കവര്‍ച്ച: ദൈഗോളിയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് അമാന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി

കാസര്‍കോട്: നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ മഞ്ചേശ്വരത്ത് പിടിയിലായ കുപ്രസിദ്ധ കവര്‍ച്ചാ സംഘാംഗമായ കര്‍ണ്ണാടക തുംകൂര്‍, കച്ചേരി, മൊഗല്ലിയിലെ സയ്യിദ് അമാനെയും കൊണ്ടുള്ള തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അമാന്‍, മംഗ്‌ളൂരു കൊടിയുള്ളാലിലെ ഫൈസല്‍ എന്നിവരെ ദൈഗോളിയില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഗ്യാസ് കട്ടര്‍ അടക്കമുള്ള മാരകായുധങ്ങളുമായി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. നാലുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ ഫൈസലിനെയും അമാനെയും കോടതി …

പാണ്ടിയിലും പുലിയിറങ്ങി; വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് മടങ്ങിയവരുടെ മുന്നില്‍ രണ്ടു പുലികള്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയിലും പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാണ്ടി ഭജനമന്ദിരത്തിനു സമീപത്താണ് പുലികളെത്തിയത്. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി അഡൂരില്‍ ചൊവ്വാഴ്ച നടന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് ബേത്തൂര്‍പാറ ഭാഗത്തേക്ക് വാഹനങ്ങളില്‍ സഞ്ചരിച്ചവരാണ് പുലിയെ കണ്ടത്.മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റു അതിര്‍ത്തി പങ്കിടുന്ന വിവിധ പ്രദേശങ്ങളില്‍ നേരത്തെ നിരവധി തവണ പുലിയെ കണ്ടിട്ടുണ്ടെങ്കിലും ഒരേ സ്ഥലത്ത് രണ്ടെണ്ണത്തെ കാണപ്പെട്ടത് ഇതാദ്യമായാണ്. രണ്ടു പുലികളെ ഒന്നിച്ചു കണ്ടതിനാല്‍ കൂട്ടത്തില്‍ പുലിക്കുട്ടികളും ഉണ്ടാകുമെന്നാണ് …

യു.കെ വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 16.8 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യു.കെ വിസ വാഗ്ദാനം ചെയ്ത് 16,80,000 രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാലിലെ ജെയ്‌സണ്‍ ജയിംസിന്റെ ഭാര്യ ദിവ്യ പി. തോമസിന്റെ പരാതി പ്രകാരം രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. തളിപ്പറമ്പ്, നടുവില്‍, ചൊവ്വേലിക്കുടിയില്‍ ഹൗസിലെ ജോസഫ് (38), ചിറ്റാരിക്കാല്‍ പുലിയനാട്ട് ഹൗസിലെ നിഥിന്‍ പി ജോയ് (34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2023 ഒക്ടോബര്‍ ഏഴു മുതല്‍ പല തവണകളായി പണം കൈപ്പറ്റുകയും പിന്നീട് പണമോ വിസയോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ദിവ്യയുടെ പരാതി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി …

കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍; ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍, പ്രകാശനം മാറ്റി

തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചതിനു പിന്നാലെ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്റെ ആത്മകഥ. ‘കട്ടന്‍ ചായയും പരിപ്പുവടയും-ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിനു ഇടയാക്കിയത്. ഡി.സി ബുക്‌സ് ആണ് പുസ്തക പ്രസാധകര്‍. ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നതോടെ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. സരിന്‍ അവസരവാദിയാണെന്നും പുസ്തകം പറയുന്നു. സ്വതന്ത്രര്‍ വയ്യാവേലിയാകും. ഇ.എം.എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് …

നുള്ളിപ്പാടിയില്‍ അടിപ്പാത വേണം; കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബി.സി റോഡില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പേര്‍ സംബന്ധിച്ചു. ഇതേ ആവശ്യം ഉന്നയിച്ചു നേരത്തെ സമരങ്ങള്‍ നടത്തിയിരുന്നു. അനുകൂല നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ പി. രമേശ് ആധ്യക്ഷം വഹിച്ചു. എ. വേലായുധന്‍, കെ.എ മുഹമ്മദ് ഹനീഫ, എം രാജീവന്‍ നമ്പ്യാര്‍, വി. രാജന്‍, ടി.പി …

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തു; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 9,10000 രൂപ തട്ടിയെടുത്തതായി പരാതി. പനത്തടി, മായത്തി, നന്ദനത്തിലെ കെ.ബി അനില്‍ കുമാറിന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു. 2024 ആഗസ്ത് 14, സെപ്തംബര്‍ 10, സെപ്തംബര്‍ 20 എന്നീ തീയതികളില്‍ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.അതിനു ശേഷം പണം കൈപ്പറ്റിയവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതും പൊലീസില്‍ പരാതി നല്‍കിയതും.