ആലപ്പുഴ കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിനുനേരെ വധശ്രമം; ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിനുനേരെ വധശ്രമമെന്ന് പരാതി. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. രാംജിത്താണ് ആക്രമണത്തിനിരയായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാംജിത്തിനെ ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ രാംജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമത്തില്‍ തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാംജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാംജിത്ത്തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. യുഡിഎഫ് ആണ് ഇവിടെ …