ചെര്‍ക്കള-ബേര്‍ക്ക റോഡില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു, അക്രമം കാലില്‍ തട്ടിയതിനെ കുറിച്ച് ചോദിച്ചതിന്

കാസര്‍കോട്: ചെര്‍ക്കള-ബേര്‍ക്ക റോഡിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശ്, കൈസ്റ്റര്‍ ഗഞ്ച, ബഹായിച്ച് സ്വദേശിയായ മുഹമ്മദ് അമീന്‍ അന്‍സാരി (23)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ അയാന്‍ എന്നയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. നാലു വര്‍ഷമായി ചെര്‍ക്കള കേന്ദ്രീകരിച്ച് ജോലി ചെയ്തു വരുന്ന ആളാണ് പരാതിക്കാരനായ മുഹമ്മദ് അമീര്‍ അന്‍സാരി. മൂന്നു മാസം മുമ്പാണ് ഇയാള്‍ താമസിക്കുന്ന …

നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകനെതിരെ മഞ്ചേശ്വരം പൊലീസ് 4 പോക്‌സോ കേസെടുത്തു, പ്രതി ഒളിവില്‍

കാസര്‍കോട്: പത്തുവയസ്സുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ആദ്യത്തെ രണ്ട് പരാതികള്‍ ലഭിച്ചത്. ഇതു സംബന്ധിച്ചാണ് അധ്യാപകനെതിരെ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രതിയായ അധ്യാപകന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് സമാനരീതിയിലുള്ള മറ്റു രണ്ടു പരാതികളില്‍ കൂടി പോക്‌സോ കേസുകളെടുത്തത്.

ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു വന്ന നോട്ടുകെട്ടില്‍ കള്ള നോട്ടുകള്‍ കണ്ടെത്തി; സംഭവം കാസര്‍കോട്ട്, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബാങ്കില്‍ അടയ്ക്കാനായി കൊണ്ടു വന്ന നോട്ടു കെട്ടില്‍ കള്ളനോട്ടുകള്‍. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യാ ബ്രാഞ്ചിലാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ ഉള്ള അക്കൗണ്ടില്‍ അടയ്ക്കാനായി ഇ.കെ മുനീര്‍ എന്നയാള്‍ കൊണ്ടുവന്ന 1,54,200 രൂപയില്‍ 500 രൂപയുടെ അഞ്ചുനോട്ടുകളാണ് കണ്ടെത്തിയത്. കള്ളനോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട വിവരം ബാങ്ക് മാനേജര്‍ നീലേശ്വരം, ചാമക്കുഴിയിലെ ലതിക ടൗണ്‍ പൊലീസില്‍ …

സക്കീര്‍ ഹുസൈന്‍ തുവ്വൂരിന് ഐ.എം.സി.സി കുവൈത്ത് യാത്രയയപ്പ് നല്‍കി

കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന കുവൈത്തിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകനും കെ .ഐ.ജിയുടെ മുതിര്‍ന്ന നേതാവുമായ സക്കീര്‍ ഹുസൈന്‍ തുവ്വൂരിന് ഐ.എം.സി.സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.ഇരുപത്തിയാറ് വര്‍ഷത്തെ പ്രവാസം ജീവിതത്തില്‍ ഐ.എം.സി.സി പോലുള്ള സംഘടനകളോട് സഹകരിക്കാന്‍ സാധിച്ചതിലും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു ഐ.എം.സി.സി.യില്‍ പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം സന്തോഷം പങ്കുവെച്ചു. കുവൈത്തിലെ സംസ്‌കാരിക വേദികളിലെ വേറിട്ട രീതിയിലുള്ള പ്രഭാഷണവും, പെരുമാറ്റവും സക്കീര്‍ ഹുസ്സൈന്റെ വലിയ പ്രത്യേകതകളായിരുന്നുവെന്ന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചവര്‍ പറഞ്ഞു.ഐ.എം.സി.സി പ്രസിഡണ്ട് ഹമീദ് മധൂരും …

ശബരിമല നട ഇന്നു അടയ്ക്കുമെന്നു കുപ്രചരണം; ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി

പത്തനംതിട്ട: ശബരിമല നട ചൊവ്വാഴ്ച അടയ്ക്കുമെന്നു വ്യാജ പ്രചരണം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സൈബര്‍ സെല്ലിനു പരാതി നല്‍കി. ‘സൂര്യഗ്രഹണം ആയതിനാല്‍ നട അടച്ചിടുമെന്നാണ്’പ്രചരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത രണ്ടുവര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്. ഈ വാര്‍ത്ത ഇപ്പോള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്നും കുറ്റക്കാരെ അന്വേഷിച്ചു കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

മയക്കുമരുന്നു കേസില്‍ ജയിലിലായി; പുറത്തിറങ്ങിയ ശേഷം വീണ്ടും പണി തുടങ്ങി, പൊലീസ് വിരിച്ച വലയില്‍ കുരുങ്ങി 27വയസ്സുകാരന്‍

കണ്ണൂര്‍: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍. കതിരൂര്‍, നാലാംമൈല്‍ ഷാക്കിനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നഫ്‌സീര്‍ (27) ആണ് അറസ്റ്റിലായത്.നേരത്തെ മയക്കുമരുന്നു കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന നഫ്‌സീര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും മയക്കുമരുന്നു വില്‍പ്പന രംഗത്തേക്ക് തിരിഞ്ഞതായി സൂചന ലഭിച്ചതോടെയാണ് ഇയാളെ കുരുക്കാന്‍ പൊലീസ് വല വിരിച്ചത്. ചൊവ്വാഴ്ച രാവിലെ ബംഗ്‌ളൂരുവില്‍ നിന്നു കതിരൂരില്‍ എത്തിയ ബസില്‍ നിന്നു ഇറങ്ങിയ ഉടനെ നഫ്‌സീറിനെ കതിരൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ …

വിവാഹമോചിതയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, പിടിയിലായത് ഒളിവു കേന്ദ്രത്തില്‍ നിന്ന്

പയ്യന്നൂര്‍: വിവാഹ മോചിതയായ യുവതിയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാരക്കുണ്ടിലെ ഇ.പി രാജേഷി (37)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പരിയാരം പഞ്ചായത്തിലെ താമസക്കാരിയായ 40കാരിയാണ് പീഡനത്തിനു ഇരയായത്.കഴിഞ്ഞ മെയ് മാസം മുതല്‍ പീഡനത്തിനു ഇരയാക്കിയെന്നു കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതോടെ രാജേഷ് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ വയനാട്, തലപ്പുഴയില്‍ താമസിക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ച പൊലീസ് അവിടെയെത്തിയാണ് അറസ്റ്റു ചെയ്തത്. …

കോളംകുളത്തെ ക്രിസ്മസ് ആഘോഷം മാതൃകയായി

കാസര്‍കോട്: പരപ്പ, കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ്ബ്, ഇ.എം.എസ് വായനശാല എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷം മാതൃകയായി. ബിരിക്കുളം ലിറ്റില്‍ഫ്‌ളവര്‍ ചര്‍ച്ച് വികാരി ഫാദര്‍ വിപിന്‍ കേക്ക് മുറിച്ച് സന്ദേശം നല്‍കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സോമന്‍, ക്ലബ്ബ് സെക്രട്ടറി കെ. മണി, വായനശാല പ്രസിഡണ്ട് എം.കെ ധനേഷ് സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഹരീഷ് കോളംകുളം ആധ്യക്ഷം വഹിച്ചു.കോളംകുളത്ത് നടത്തിയ ക്രിസ്മസ് കരോളിനു സ്വീകരണവും നല്‍കി. കരോള്‍ ഗാനാലാപനവും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

ചൂരിയിലെ നഫീസ അന്തരിച്ചു

കാസര്‍കോട്: തളങ്കര, പള്ളിക്കാല്‍ സ്വദേശിനിയും ചൂരിയില്‍ താമസക്കാരിയുമായ നഫീസ (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം കുട്ടി ഹാജി. മക്കള്‍: റിയാസ് (ദുബായ്), അല്‍ത്താഫ്, ജാവിദ്, റംല. മരുമക്കള്‍: സിറാജുദ്ദീന്‍, റുക്‌സാന, റഹ്‌മത്ത്, സൈബുന്നീസ. സഹോദരന്‍: ഷാഫി നെല്ലിക്കുന്ന്.

അയ്യപ്പഭജനമന്ദിര വാര്‍ഷികാഘോഷം: കലാപരിപാടികളുടെ വീഡിയോ എടുത്തതിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കസേര കൊണ്ട് ആക്രമിച്ചു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: അയ്യപ്പഭജന മന്ദിരത്തിലെ ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളുടെ വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലി യുവാവിനെ കസേര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. പുല്ലൂര്‍ പെരിയ, ചാലിങ്കാലിലെ മണി (30)യെ ആണ് അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഡിസംബര്‍ 22ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്, ഗുരുവനത്തെ മുഹമ്മദ് ഇജാസ് (20)ആണ് അക്രമത്തിനു ഇരയായത്. ചാലിങ്കാല്‍ അയ്യപ്പ ഭദനമന്ദിരത്തില്‍ …

മൂസാ ഷരീഫ് ലോക നെറുകയില്‍: അബ്ബാസ് ബീഗം

മൊഗ്രാല്‍: കാര്‍ റാലികളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന മൂസാ ഷരീഫ് ലോകത്തിന്റെ നെറുകയിലാണെന്നു നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.ഇന്ത്യയിലെ നമ്പര്‍വണ്‍ നാവിഗേറ്ററും മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയുമായ മൂസാ ഷരീഫിന് മൊഗ്രാല്‍ ദേശീയവേദി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഹാരവും സമ്മാനിച്ചു.ദേശീയവേദി പ്രസിഡന്റ് ടി.കെ അന്‍വര്‍ ആധ്യക്ഷം വഹിച്ചു. ജന. സെക്രട്ടറി എം.എ മൂസ, എം. മാഹിന്‍, ടി.എം ശുഹൈബ്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി, അഷറഫ് പെര്‍വാര്‍ഡ്, എ.എം സിദ്ധീഖ് റഹ്‌മാന്‍, അനീസ് കോട്ട, മുഹമ്മദ്, എം.ജി.എ റഹ്‌മാന്‍, …

ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പുത്തൂര്‍: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പഡ്‌നൂര്‍ വില്ലേജിലെ അബ്ദുല്ല കുഞ്ഞി (65)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. സാരമായി പരിക്കേറ്റ അബ്ദുല്ല കുഞ്ഞിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്തു.

വീടുമായി യാതൊരു ബന്ധവുമില്ല; കടവരാന്തകളില്‍ അന്തിയുറക്കം, ക്ഷേത്രഭണ്ഡാരങ്ങളേ മോഷ്ടിക്കു, കവര്‍ച്ചക്കാരന്‍ ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്ഷേത്രഭണ്ഡാരങ്ങള്‍ മാത്രം കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ ആള്‍ അറസ്റ്റില്‍. കണ്ണൂര്‍, വാരം, ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ വലിയ വീട്ടില്‍ ഹൗസിലെ കെ. പ്രശാന്ത (50)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സുഭാഷ് ബാബു അറസ്റ്റു ചെയ്തത്. ഡിസംബര്‍ രണ്ടിന് മുണ്ടേരി, പന്നിയോട്ട്, കരിയില്‍ ഗുളികന്‍ ദേവസ്ഥാനത്തിനു സമീപം വയല്‍തിറയുടെ ഭാഗമായി സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപയോളം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. കവര്‍ച്ച ചെയ്ത പണം ഇയാള്‍ …

റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പിടിച്ചുപറി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു പിടിച്ചുപറി പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം, കല്ലൂര്‍ സുബൈദ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(22)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഏറെക്കാലമായി തലശ്ശേരി, തിരുവങ്ങാടാണ് ഇയാള്‍ താമസമെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് യാത്രക്കാരന്റെ 2400 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ മറ്റെവിടെയെങ്കിലും കേസ് നിലവിലുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി കൂട്ടിച്ചേര്‍ത്തു.

12 കിലോ എംഡിഎംഎയുമായി വിദേശ വനിത അറസ്റ്റില്‍; പിടിയിലായത് 24 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന്

ബംഗ്‌ളൂരു: ഭക്ഷണ വസ്തുക്കളുടെ മറവില്‍ വര്‍ഷങ്ങളായി മയക്കുമരുന്നു വില്‍പ്പന നടത്തിവരികയായിരുന്ന വിദേശ വനിതയെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്‌ളൂരു, കെ.ആര്‍ പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി.സി പാളയത്തു താമസക്കാരിയായ നൈജീരിയന്‍ യുവതി റോസ് ലൈന്‍ (40) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയുടെ താമസ സ്ഥലത്ത് ബംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. മൊബൈല്‍ ഫോണും 70 സിംകാര്‍ഡുകളും പിടികൂടി.വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസിനസ് വിസയിലാണ് റോസ് ലൈന്‍ ഇന്ത്യയിലെത്തിയത്. അതിനു …

മിസ് ഇന്ത്യ യു.എസ്.എ കിരീടം ഇന്തോ-അമേരിക്കന്‍ കെയ്റ്റ്‌ലിന്‍ സാന്ദ്ര നീലിന്

വാഷിംഗ്ടണ്‍: ന്യൂജേഴ്സിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ കെയ്റ്റ്‌ലിന്‍ സാന്ദ്ര നീല്‍ 2024ലെ മിസ് ഇന്ത്യ യു.എസ്.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 19കാരിയായ കെയ്റ്റ്‌ലിന്‍.ചെന്നൈയില്‍ ജനിച്ച കെയ്റ്റ്‌ലിന്‍ കഴിഞ്ഞ 14 വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ഒരു വെബ് ഡിസൈനര്‍ ആകാനും മോഡലിംഗും അഭിനയ ജീവിതവും പിന്തുടരാനും ആഗ്രഹിക്കുന്നു.ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍ ഇല്ലിനോയിസില്‍ നിന്നുള്ള സംസ്‌കൃതി ശര്‍മ്മ മിസിസ് ഇന്ത്യ യു .എസ്.എയും വാഷിംഗ്ടണില്‍ നിന്നുള്ള …

കള്ളപ്പണം വെളുപ്പിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് വൃദ്ധയുടെ 1.25 കോടി രൂപ തട്ടിയെടുത്തു

ബംഗ്‌ളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 83കാരിയുടെ 1.24 കോടി രൂപ തട്ടിയെടുത്തു. മല്ലേശ്വരം സ്വദേശി വസന്ത് കോകിലം (83)ആണ് സൈബര്‍ തട്ടിപ്പിനു ഇരയായത്. ഇതു സംബന്ധിച്ച പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുംബൈ പൊലീസ് വിളിക്കുന്നതാണെന്നു പറഞ്ഞാണ് വസന്ത് കോകിലത്തിനു ഫോണ് കോള്‍ എത്തിയത്. ‘നിങ്ങളുടെ പേരില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ ഉണ്ടെന്നും പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ഇതു കേട്ട് വസന്ത് കോകിലം പരിഭ്രാന്തയാവുകയും …

കാലിഫോര്‍ണിയയില്‍ പക്ഷിപ്പനി വ്യാപകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: പക്ഷിപ്പനിയെ തുടര്‍ന്ന് കാലിഫോര്‍ണിയ സംസ്ഥാനത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ഒരാളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളറാഡോയിലെ ഒരു കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കുന്ന ആദ്യത്തെ സംസ്ഥാനമാണു കാലിഫോര്‍ണിയയെന്നു ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലന റോസ് പറഞ്ഞു.മാര്‍ച്ച് മുതല്‍ കാലിഫോര്‍ണിയയില്‍ 34 പേര്‍ക്കു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഡയറി ഫാമുകളില്‍ മാസങ്ങളോളം നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തുടനീളം 600-ലധികം ഡയറികളില്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ …