കുമ്പള ടോള്‍ പ്ലാസ: എകെഎം അഷ്‌റഫ് എംഎല്‍എയെയും സിപിഎം ഏരിയാ സെക്രട്ടറി സിഎ സുബൈറിനെയും അറസ്റ്റു ചെയ്തു ; സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി
കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിനെയും സിപിഎംകുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറും ഉള്‍പ്പെടെ 15 വോളം സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എംഎല്‍എയെ കാസർകോട് എ ആര്‍ ക്യാമ്പിലേക്കും സിഎ സുബൈറിനെയും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, എ.കെ ആരിഫ്, കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ പ്രഭു തുടങ്ങിയവരെ കുമ്പള …