കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന കുവൈത്തിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകനും കെ .ഐ.ജിയുടെ മുതിര്‍ന്ന നേതാവുമായ സക്കീര്‍ ഹുസൈന്‍ തുവ്വൂരിന് ഐ.എം.സി.സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ഇരുപത്തിയാറ് വര്‍ഷത്തെ പ്രവാസം ജീവിതത്തില്‍ ഐ.എം.സി.സി പോലുള്ള സംഘടനകളോട് സഹകരിക്കാന്‍ സാധിച്ചതിലും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു ഐ.എം.സി.സി.യില്‍ പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം സന്തോഷം പങ്കുവെച്ചു. കുവൈത്തിലെ സംസ്‌കാരിക വേദികളിലെ വേറിട്ട രീതിയിലുള്ള പ്രഭാഷണവും, പെരുമാറ്റവും സക്കീര്‍ ഹുസ്സൈന്റെ വലിയ പ്രത്യേകതകളായിരുന്നുവെന്ന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചവര്‍ പറഞ്ഞു.
ഐ.എം.സി.സി പ്രസിഡണ്ട് ഹമീദ് മധൂരും ജനറല്‍ സെക്രട്ടറി ഷെരീഫ് താമശ്ശേരിയും ചേര്‍ന്ന് സക്കീര്‍ ഹുസൈന് ഉപഹാരം സമ്മാനിച്ചു.
ഐ.എം.സി – സി.ജി.സി.സി കമ്മിറ്റി രക്ഷാധികാരി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ എ ആര്‍ നഗര്‍,ഹാരിസ് പൂച്ചക്കാട്,റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, ഇല്‍യാസ് പള്ളിക്കര പ്രസംഗിച്ചു.