നാട് നിയമസഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുമ്പോള്‍ ചെറുവത്തൂര്‍ ചോദിക്കുന്നു- വെബ്‌കോ ഔട്ട്‌ലെറ്റ് എവിടെ?

ചെറുവത്തൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആരവം മാറിത്തുടങ്ങിയിട്ടേയുള്ളൂ – അതിനു മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോലാഹലവും ഉയരുന്നു. ഒപ്പം വോട്ടര്‍മാരുടെ ഒരു ചോദ്യവും ചെറുവത്തൂരിന്റെയും പരിസരങ്ങളുടെയും അന്തരീക്ഷത്തില്‍ അലയടിക്കുന്നു- ചെറുവത്തൂരില്‍ തുറക്കും എന്ന് പറഞ്ഞ വെബ്‌കോ ഔട്ട്‌ലെറ്റ് എവിടെ?
ചെറുവത്തൂരില്‍ കുറേ നാളായി ഈ ചോദ്യം അലഞ്ഞു നടക്കുന്നു. ചെറുവത്തൂര്‍ ടൗണില്‍ തുടക്കം കുറിക്കുകയും തുറന്ന ദിവസം തന്നെ ഒരൊറ്റ ഫോണ്‍ കോള്‍ വഴി താഴിടുകയും ചെയ്ത കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള വെബ്‌കോ ഔട്ട്‌ലെറ്റ് ആണ് ഇനിയും മോക്ഷം കിട്ടാതെ അലഞ്ഞു നടന്നു വോട്ടര്‍മാരെ അസ്വസ്ഥരാക്കുന്നത്. ഔട്ട്‌ലെറ്റ് അടച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഇവിടെ ഉയര്‍ന്നിരുന്നു. ഈ വിഷയം ഏറെ തലവേദന ഉണ്ടാക്കിയത് സി പി എമ്മിനാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. അന്ന് ചെറുവത്തൂര്‍ ടൗണില്‍ സി പി എം നേതൃത്വം വിശദികരണ യോഗം നടത്തി -പൂട്ടിയ ഔട്ട്‌ലറ്റ് ചെറുവത്തൂരില്‍ തന്നെ മറ്റൊരിടത്ത് സ്ഥലം കണ്ടെത്തി തുറക്കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഔട്ട്‌ലറ്റ് മാത്രം തുറന്നില്ല. ചെറുവത്തൂരിലെ നക്ഷത്ര ബാറിനെ സഹായിക്കാനാണ് ഔട്ട്‌ലറ്റ് പൂട്ടിയത് എന്നായിരുന്നു ആക്ഷേപം. കാലം ഇത്രയായിട്ടും ഔട്ട്‌ലറ്റ് തുറക്കാത്തതിന്റെ പിന്നിലും ദുരുഹത ഉണ്ടെന്നാണ് ആക്ഷേപം.സി.പി. എമ്മിന്റെ വാക്ക് പഴയ ചാക്കുപോലെ ആവുന്നെന്നു പ്രവര്‍ത്തര്‍ പരിഭവപ്പെടുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page