53ഗ്രാം എംഡിഎംഎയുമായി ഉപ്പള സോങ്കാലിലെ ഇദ്ദീന്‍ കുഞ്ഞി എന്ന ഇര്‍ഷാദ് പിടിയില്‍

കുമ്പള: 53ഗ്രാം എംഡിഎംഎയുമായി ഉപ്പള സോങ്കാല്‍ ജി.എം അപ്പാര്‍ട്ട്‌മെന്റിലെ ഇദ്ദീന്‍ കുഞ്ഞി എന്ന ഇര്‍ഷാദി(34)നെ പൊലീസ് അറസ്റ്റു ചെയ്തു.
കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക ചന്തേര സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്നു കടത്ത് കേസുണ്ടെന്നു പൊലീസ് പറഞ്ഞു. വധശ്രമക്കേസുമുണ്ട്.
ജില്ലാ പൊലീസ് ചീഫ് ബി.വി വിജയഭാരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും കുമ്പള പൊലീസും ചേര്‍ന്നു അതിരാവിലെയാണ് മയക്കു മരുന്നും പ്രതിയെയും പിടികൂടിയത്. അപ്പാര്‍ട്ട്‌മെന്റിനു താഴെ നിറുത്തിയിരുന്ന ഇര്‍ഷാദിന്റെ കെഎല്‍ 14 എഎഫ് 2585 സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ എന്നു പറയുന്നു. ഇര്‍ഷാദ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page