ഇടതുമുന്നണി വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം മുഖ്യമന്ത്രി; 3 മണിക്കു കുമ്പളയില്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നു വികസന മുന്നേറ്റ ജാഥകളിലെ വടക്കന്‍ മേഖലാ ജാഥ സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട കുമ്പളയില്‍ ഇന്നു വൈകിട്ട് പ്രചരണമാരംഭിക്കും. ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു മണിക്ക് ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റന്‍. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍. മുന്നണിയിലെ മറ്റു ഘടകകക്ഷികളായ കേ.കോ.എം, സോഷ്യലിസ്റ്റ് ജനതാദള്‍, എന്‍സിപി, ആര്‍ജെഡി, ഐഎന്‍എല്‍, കോണ്‍.എസ്, കേ.കോ.ബി, ജനാധിപത്യ കേ.കോ, സ്‌കറിയ തോമസ് കേ.കോ പ്രതിനിധികള്‍ ജാഥാംഗങ്ങളാണ്. ജാഥയുടെ ആദ്യ സ്വീകരണം ഉദ്ഘാടനത്തിനു ശേഷം കാസര്‍കോട് നുള്ളിപ്പാടിയില്‍ നടക്കും. നാളെ പെരിയാട്ടടുക്കം, കോട്ടച്ചേരി, കാലിക്കടവ് എന്നിവിടങ്ങളിലാണ് യാത്രയുടെ പര്യടനം. തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ പര്യടനങ്ങള്‍ക്കു ശേഷം 16നു പാലക്കാട് തരൂരില്‍ യാത്ര അവസാനിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page