ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ചു; മരണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ച യുവാവ് മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാളത്തുംഗല്‍ തുണ്ടില്‍ വീട്ടില്‍ പി.മനോജിനെ (46) ആണ് ഉത്സവത്തിനിടെ ആന തൊഴിച്ചത്. വാളത്തുംഗലിലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്ക് തിടമ്പേറ്റിയ ആനയാണ് ആക്രമണകാരിയായത്. ഈ സമയം പ്രധാന പാപ്പാന് പുറമേ ഒരു സഹായിയും ആനയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ തൊഴിച്ചിലില്‍ നിലത്തു വീണെങ്കിലും ഉരുണ്ടു മാറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി.

ആനയുടെ വലതു വശത്തു നിന്നു വാഹനങ്ങള്‍ നിയന്ത്രിച്ചു വിടുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് മനോജ് പറയുന്നു. വീഴ്ചയില്‍ വയറിനും കൈകാലുകള്‍ക്കും ചതവേറ്റ മനോജ് ചികിത്സതേടി.

ആന തൊഴിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ഭാരമുള്ള എന്തോ വന്ന് മുകളില്‍ വീണതാണെന്നാണ് കരുതിയത്. ആളുകള്‍ ബഹളം വയ്ക്കുന്നത് കണ്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലാകുന്നത്. സംഭവത്തിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page