സിജെ റോയിയുടെ മരണം; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് സ്വയം വെടിവച്ച് മരിച്ച സംഭവത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ കഴിഞ്ഞദിവസം രാത്രിയിലും ഇന്‍കം ടാക്‌സ് പരിശോധന നടന്നിരുന്നു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണ് റോയിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇന്‍കം ടാക്‌സ് ജീവനക്കാരെ ചോദ്യം ചെയ്തത്.

സിജെ റോയിയുടെ സംസ്‌കാരം ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ പള്ളിയില്‍ വൈകിട്ട് നാലുമണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാര്‍ഘട്ടിലെ നേച്ചര്‍സ് കാസ്‌കേഡിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് രണ്ടു മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും.

റോയിയുടെ മരണത്തെ കുറിച്ച് ജോയിന്റ് കമ്മീഷണര്‍ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page