കടലില്‍ കുളിക്കാനിറങ്ങിയ 2 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ തിരയില്‍പ്പെട്ട് കാണാതായി

കൊല്ലം: കൊല്ലം പരവൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ തിരയില്‍പ്പെട്ട് കാണാതായി. കൂടെയുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പൊഴിക്കര ദേവീക്ഷേത്രത്തിന് സമീപം ഉച്ചയ്ക്ക് രണ്ടരമണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അയത്തില്‍ സ്വദേശി കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. കുളിക്കാനിറങ്ങിയ അഞ്ചുപേരും സഹപാഠികളാണ്. ഇന്ന് അവധി ദിവസമായതിനാല്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്.

റെയില്‍വേ പ്ലാറ്റ് ഫോമാണെന്ന് മറന്ന് പുതപ്പിനടിയില്‍ കിടന്ന് ദമ്പതികളുടെ ലൈംഗിക ബന്ധം; കയ്യോടെ പിടികൂടി യാത്രക്കാര്‍; ദൃശ്യങ്ങള്‍ വൈറല്‍

ബെംഗ്ലൂര്‍: റെയില്‍വേ പ്ലാറ്റ് ഫോമാണെന്ന കാര്യം മറന്ന് പുതപ്പിനടിയില്‍ കിടന്ന് ദമ്പതികളുടെ ലൈംഗിക ബന്ധം. പ്ലാറ്റ്ഫോമിന്റെ ഒരു മൂലയില്‍ പുതച്ചുമൂടി കിടക്കുകയായിരുന്നു ദമ്പതികള്‍. ദൂരെ നിന്ന് ഇത് കണ്ട യാത്രക്കാര്‍ക്ക് ദമ്പതികളുടെ ചലനങ്ങളില്‍ സംശയം തോന്നി അതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളുടെ അടുത്തേക്ക് വന്ന ആളുകള്‍ പുതപ്പ് വലിച്ചുമാറ്റി. ഈ സമയം ഇരുവരും നഗ്‌നരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഭ്രാന്തരായ ദമ്പതികള്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ …

മഹാശിവരാത്രി നാളെ; ക്ഷേത്രങ്ങള്‍ ഒരുങ്ങി

കാസര്‍കോട്: മഹാശിവരാത്രി നാളെ; ശിവക്ഷേത്രങ്ങള്‍ ഒരുങ്ങി. ലോകത്തെ നശിപ്പിക്കുവാന്‍ പര്യാപ്തമായ കാളകൂട വിഷം ഭൂമിയില്‍ വീഴാതെ ശിവന്‍ പാനം ചെയ്ത രാത്രിയാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.ആഘോഷത്തിന്റെ ഭാഗമായി എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികള്‍ ഉണ്ടാകും. കാസര്‍കോട് ജില്ലയില്‍ ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷത്തിനു ഒരുങ്ങി.തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഗുഡ്ഡെ മഹാലിംഗേശ്വരക്ഷേത്രം, പറക്കില മഹാദേവ ശാസ്താര ക്ഷേത്രം, കോളിയടുക്കം ശിവപുരം ശിവക്ഷേത്രം, പെരിയ പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, …

സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി

പി പി ചെറിയാൻ ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി. ഫെബ്രുവരി 13-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരായ ഗുപ്ത, തനിക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. വധഗൂഢാലോചന, വാടകക്കൊലപാതക ശ്രമം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഗുപ്ത സമ്മതിച്ചത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് അന്ത്യമായി. ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ സിഖ് നേതാവിനെ വധിക്കാൻ 15,000 ഡോളർ അഡ്വാൻസ് …

30 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 29കാരിയെ കാണാനില്ല; അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍

ഹാസന്‍: 30 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 29കാരിയെ കാണാനില്ലെന്ന് പരാതി. തുംകൂര്‍ ജില്ലയിലെ കുനിഗല്‍ സ്വദേശിനിയായ പ്രിയങ്കയെയാണ് കാണാതായത്. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലുള്ള കല്‍ക്കരെയില്‍ ഫെബ്രുവരി 12 ന് രാത്രിയില്‍ നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ പ്രിയങ്കയുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ യുവതിയുടെ ജീവന്‍ അപകടത്തിലാണെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ചിക്കമംഗളൂരില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു യുവതി. ഫെബ്രുവരി 12 ന് …

രോഗനിർണ്ണയ രംഗത്ത് മുന്നേറ്റം ; കാസർകോട് ആസ്റ്റർ മിംസിൽ എം ആർ ഐ പരിശോധന ആയിരം കടന്നു

കാസർകോട് : മികച്ച രോഗനിർണ്ണയത്തിൽ ആസ്റ്റർ മിംസ് കാസർകോട് പുതിയ നാഴികക്കല്ല്പിന്നിട്ടു. ആശുപത്രിയിൽ1001 എംആർഐ നടപടിക്രമങ്ങളും 500 ഫീറ്റൽ സ്കാനിംഗ് പ്രൊസീജ്യറുകളും വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷം മാനേജ്മെന്റും ജീവനക്കാരും കേക്ക് മുറിച്ചു ആഘോഷിച്ചു.ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഗ്രൂപ്പ് സിഒഒ എസ്. രമേഷ് കുമാർ, കൺട്രി ഹെഡ് (സെയിൽസ്, മാർക്കറ്റിംഗ്, ആർസിഎം) വിനീഷ് ഗെയ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ആഘോഷത്തിൽ ആസ്റ്റർ മിംസ് കാസർകോട് സിഒഒ സുധീർ ബാസുരി, ആസ്റ്റർ ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ സൂരജ് …

വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയ കാമുകിയെ പ്രണയ ദിനത്തില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; കാമുകനും കുടുംബവും കസ്റ്റഡിയില്‍; നാട് നടുക്കത്തില്‍

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ കാമുകിയെ കാമുകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുമ്പ് പെട്ടിയിലടക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ കാമുകനേയും കുടുംബത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭോപ്പാല്‍ നിഷാത്പുര മേഖലയിലെ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇരുമ്പുപെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശി അഷ്‌റഫി എന്ന സിയ(33) യുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. കമലാ നഗറിലെ കാമുകന്‍ സമീറും കുടുംബവുമാണ് സിയയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ …

ആദ്യകാല നാടക നടി നടക്കാവില കെ. ഉഷ അരങ്ങൊഴിഞ്ഞു

കാസര്‍കോട്: ആദ്യകാല നാടക നടി തൃക്കരിപ്പൂര്‍, നടക്കാവിലെകെ ഉഷ (70) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്ഥാന അമേച്ചര്‍ നാടക മത്സരങ്ങളില്‍ നിരവധി തവണ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.കണ്ണൂര്‍ സംഘചേതന, ഡ്രമാറ്റിക്ക, സംഘം പയ്യന്നൂര്‍, നടക്കാവ് നെരൂദ തുടങ്ങി നിരവധി നാടക സംഘങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരമീടന്‍, മാറ്റിവെച്ച തലകള്‍, ബീഗം മേരി വിശ്വാസ് തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.ഓട്ടന്‍തുള്ളലിലൂടെയാണ് ഉഷ കലാരംഗത്തെത്തിയത്. 16ാം വയസ്സു മുതല്‍ നാടക രംഗത്ത് സജീവമായി. ആകാശവാണിയില്‍ തുള്ളല്‍, നാടകം ആര്‍ട്ടിസ്റ്റായി …

ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; യുവതിയെ കൊലപെടുത്തിയ ശേഷം ആത്മഹത്യയെന്ന് സംശയം

പി പി ചെറിയാൻ ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഫാനിൻ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ്സ്വയം ജീവനൊടുക്കിയതാകാമെന്നു പൊലീസ് സംശയിക്കുന്നു. അപ്പാർട്ട്‌മെന്റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പൊലീസിനെ വിവരമറിയിച്ചത്. 24 വയസ്സുള്ള യുവതിയെ വെടിയേറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹവും ലഭിച്ചത്. ഹൂസ്റ്റൺ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ …

പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടറിനു തീയിട്ടു

പയ്യന്നൂര്‍: പയ്യന്നൂര്‍, കുനിയനില്‍ ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടന്‍ രവിയുടെ സ്‌കൂട്ടറാണ് കത്തിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തീവെപ്പിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി ആരോപിച്ചു.രണ്ടു ദിവസം മുമ്പ് പുഴക്കര ക്ഷേത്രത്തിനു സമീപത്തു വച്ച് രവിക്കും കൂട്ടുകാരനും സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്‌കൂട്ടറിനു തീയിട്ടതെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഉണ്ടായ അക്രമ സംഭവങ്ങള്‍ നാട്ടുകാരെ ആശങ്കയിലാക്കുന്നു

മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍: സ്‌കോട്ടീഷ് ചളിയങ്കോടും യുനൈറ്റഡ് പേരാലും ഫൈനലില്‍; ഫൈനല്‍ ഞായറാഴ്ച

കുമ്പള: മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഈവനിംഗ് അണ്ടര്‍- 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകിട്ട് 5 മണിക്ക് നടക്കും. മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് മൈതാനത്ത് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്‌കോട്ടീസ് ചളിയങ്കോടും യുണൈറ്റഡ് പേരാലും മാറ്റുരക്കും.കഴിഞ്ഞദിവസം നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ടിവിഎസ് മൊഗ്രാലിനെ എതിരില്ലാത്ത രണ്ട് ഗോളിന് സ്‌കോട്ടീഷ് ചളിയങ്കോട് തോല്‍പ്പിച്ചു ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗല്ലി ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി യുണൈറ്റഡ് …

കാനത്തൂര്‍ സെവന്‍സ്; കലാശപോരാട്ടം ഇന്ന്, ട്രോഫിയില്‍ ആര് മുത്തമിടും?

കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ കലാശ പോരാട്ടം ഇന്ന് (ശനി) രാത്രി 8.30 മണിക്ക് നടക്കും. കലാശപ്പോരില്‍ ഗ്രീന്‍സ്റ്റാര്‍ അല്ലാമയും കാര്‍ഗില്‍ എഫ് സിയുമാണ് കൊമ്പു കോര്‍ക്കുക. കെ എഫ് സി കാറഡുക്കയെ കീഴടക്കിയാണ് ഗ്രീന്‍സ്റ്റാര്‍ അല്ലാമ ഫൈനയില്‍ എത്തിയത്. ഗോപി ആന്റ് നാണു മെമ്മോറിയലിനെ പരാജയപ്പെടുത്തിയാണ് കാര്‍ഗില്‍ എഫ് സി ഫൈനലില്‍ എത്തിയത്. ഇരു ടീമുകള്‍ക്കുമായി പ്രമുഖ താരങ്ങള്‍ അണി നിരക്കും.

ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16 കാരി ഫോളോ ചെയ്തത് ‘ബ്ലാക്ക് വെനം’ എന്ന അക്കൗണ്ട്; മരണത്തിന് പിന്നാലെ സഹപാഠികള്‍ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തു

കൊച്ചി: ചോറ്റാനിക്കരയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16)യുടെ മരണത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ആദിത്യ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഫോളോ ചെയ്തിരുന്നതെന്നും കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ അക്കൗണ്ടിലുണ്ടെന്നും പൊലീസ് അറിയിച്ചു. ആദിത്യ പഠിക്കുന്ന സ്‌കൂളിലേതടക്കം നിരവധിപേര്‍ ഈ പേജ് പിന്തുടരുന്നുണ്ട്. ആദിത്യയുടെ മരണത്തെ തുടര്‍ന്ന് പലരും പേജ് അണ്‍ഫോളോ ചെയ്തു. ഇന്‍സ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് …

ഉദുമ അംബിക എ.എല്‍പി സ്‌കൂള്‍ പാചകപ്പുര എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഉദുമ: അംബിക എ.എല്‍പി സ്‌കൂള്‍ പാചകപ്പുര സി എച്ച് കുഞ്ഞമ്പു എം എല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച എ ഇ ഒ ടി വി മധുസൂദനനെ ചടങ്ങില്‍ ആദരിച്ചു. ടാലന്റ് പരീക്ഷയില്‍ വിജയിച്ച സ്‌കൂളിലെ കുട്ടികളെയും അനുമോദിച്ചു. നിഷിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മൈമൂന എം എ, വേണു സി കെ, അനീസ് കെ വി, സ്‌കൂള്‍ മാനേജര്‍ …

പെരിയാട്ടടുക്കം, പള്ളാരത്ത് വീടിനു നേരെ കല്ലേറ്; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു

കാസര്‍കോട്: ബേക്കല്‍, പെരിയാട്ടടുക്കം പള്ളാരത്ത് വീടിനു നേരെ കല്ലേറ്. ബീഫാത്തിമയുടെ വീടിനു നേരെയാണ് അക്രമം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കണമെന്ന് ഉദ്ദേശിച്ച് എത്തിയവരാണ് അക്രമം നടത്തിയതെന്നു ബീഫാത്തിമ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നു സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.അക്രമ വിവരമറിഞ്ഞ് പെരിയാട്ടടുക്കത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിയാട്ടടുക്കത്ത് നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. …

പ്രസവാനുകൂല്യം 15000രൂപ ഒറ്റതവണയായി നൽകണം:എ കെ ടി എ

നീലേശ്വരം: എ കെ ടി എ ഏരിയാ കൺവെൻഷൻ നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തിൽ ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം ജയശ്രീ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം ബിന്ദു ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസന്ന പി, ഗോപി കെ വി, അംബിക ജി, ഹേന ജയരാജൻ പ്രസംഗിച്ചു.പ്രസവാനുകൂല്യം 15000 രൂപ ഒറ്റത്തവണയാക്കി വിതരണം ചെയ്യുക, ഗവർമെൻറ് പ്രഖ്യാപിച്ച ആനുകൂല്യ വർദ്ധനവ് എത്രയും പെട്ടെന്ന് …

ജോലിക്ക് പോയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജോലിക്ക് പോയ ശേഷം വീട്ടില്‍ തിരിച്ചെത്താതിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാവണീശ്വരം തണ്ണോട്ട്, ബെള്ളംതട്ടയിലെ ശ്രീധരന്റെ മകന്‍ വി ശ്രീജിത്ത് (34) ആണ് ജീവനൊടുക്കിയത്. വയറിംഗ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിവു പോലെ ജോലിക്കുപോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് വീട്ടിനടുത്തു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രവാസിയായിരുന്നു ശ്രീജിത്ത്. മാതാവ്: ശാരദ. ഭാര്യ: ഗാന (കുടക്). ഏഴുമാസം പ്രായമുള്ള …

ടാപ്പിംഗ് തൊഴിലാളി റോഡരുകില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളിയെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍, കിന്നിംഗാര്‍, കായിമല ഹൗസിലെ സുന്ദരന്റെ മകന്‍ രമേശ് (45)ആണ് മരിച്ചത്. കാറഡുക്ക, നെടുവങ്കടി റോഡരുകില്‍ വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് ഇദ്ദേഹത്തെ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കാറഡുക്കയില്‍ ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു രമേശ്. മാതാവ്: പരേതയായ ലീല.ഭാര്യ: അരുണ. മക്കള്‍: സ്വസ്തിക്ക്, സൗമ്യ. മരുമകന്‍: …