ആദ്യകാല നാടക നടി നടക്കാവില കെ. ഉഷ അരങ്ങൊഴിഞ്ഞു

കാസര്‍കോട്: ആദ്യകാല നാടക നടി തൃക്കരിപ്പൂര്‍, നടക്കാവിലെ
കെ ഉഷ (70) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്ഥാന അമേച്ചര്‍ നാടക മത്സരങ്ങളില്‍ നിരവധി തവണ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
കണ്ണൂര്‍ സംഘചേതന, ഡ്രമാറ്റിക്ക, സംഘം പയ്യന്നൂര്‍, നടക്കാവ് നെരൂദ തുടങ്ങി നിരവധി നാടക സംഘങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരമീടന്‍, മാറ്റിവെച്ച തലകള്‍, ബീഗം മേരി വിശ്വാസ് തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഓട്ടന്‍തുള്ളലിലൂടെയാണ് ഉഷ കലാരംഗത്തെത്തിയത്. 16ാം വയസ്സു മുതല്‍ നാടക രംഗത്ത് സജീവമായി. ആകാശവാണിയില്‍ തുള്ളല്‍, നാടകം ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്: പി കുഞ്ഞിരാമന്‍. മക്കള്‍: രഞ്ജിത്ത്,
രതീഷ് (ഓവര്‍സിയര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കണ്ണൂര്‍), രഞ്ജിനി.
മരുമക്കള്‍: ശബ്‌ന (നടക്കാവ്), നീതു (വെളിച്ചംന്തോട്)
ജോജിഷ് (ചെറുതാഴം). സഹോദരങ്ങള്‍: ശൈലജ, സതി (ഇരുവരും ഡല്‍ഹി), മണികണ്ഠന്‍ (ശ്രീകണ്ഠാപുരം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page