പ്രതീക്ഷകള്‍ അവസാനിച്ചു; കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആറ് ദിവസങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആറ് ദിവസങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാലിഫോര്‍ണിയ ബെര്‍ക്ക്ലി സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ സാകേത് ശ്രീനിവാസയ്യയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് സാകേതിനെ കാണാതായത്്. പൊലീസ് മൃതദേഹം കണ്ടെടുത്തതായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉറപ്പുനല്‍കി. സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാര്‍ത്ഥികളാണ് അധികൃതരെ …