പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടറിനു തീയിട്ടു

പയ്യന്നൂര്‍: പയ്യന്നൂര്‍, കുനിയനില്‍ ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടന്‍ രവിയുടെ സ്‌കൂട്ടറാണ് കത്തിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തീവെപ്പിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി ആരോപിച്ചു.
രണ്ടു ദിവസം മുമ്പ് പുഴക്കര ക്ഷേത്രത്തിനു സമീപത്തു വച്ച് രവിക്കും കൂട്ടുകാരനും സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്‌കൂട്ടറിനു തീയിട്ടതെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഉണ്ടായ അക്രമ സംഭവങ്ങള്‍ നാട്ടുകാരെ ആശങ്കയിലാക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page