പ്രസവാനുകൂല്യം 15000രൂപ ഒറ്റതവണയായി നൽകണം:എ കെ ടി എ

നീലേശ്വരം: എ കെ ടി എ ഏരിയാ കൺവെൻഷൻ നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തിൽ ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം ജയശ്രീ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം ബിന്ദു ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസന്ന പി, ഗോപി കെ വി, അംബിക ജി, ഹേന ജയരാജൻ പ്രസംഗിച്ചു.
പ്രസവാനുകൂല്യം 15000 രൂപ ഒറ്റത്തവണയാക്കി വിതരണം ചെയ്യുക, ഗവർമെൻറ് പ്രഖ്യാപിച്ച ആനുകൂല്യ വർദ്ധനവ് എത്രയും പെട്ടെന്ന് മെമ്പർമാർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുക, കാലോചിതമായി ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page