30 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 29കാരിയെ കാണാനില്ല; അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍

ഹാസന്‍: 30 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 29കാരിയെ കാണാനില്ലെന്ന് പരാതി. തുംകൂര്‍ ജില്ലയിലെ കുനിഗല്‍ സ്വദേശിനിയായ പ്രിയങ്കയെയാണ് കാണാതായത്. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലുള്ള കല്‍ക്കരെയില്‍ ഫെബ്രുവരി 12 ന് രാത്രിയില്‍ നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ പ്രിയങ്കയുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ യുവതിയുടെ ജീവന്‍ അപകടത്തിലാണെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ചിക്കമംഗളൂരില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു യുവതി.

ഫെബ്രുവരി 12 ന് രാത്രി ഏഴരയോടെ പ്രിയങ്ക വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ട് പരിചയമുള്ള ആരെയോ കണ്ടതായി പറഞ്ഞിരുന്നു. പിന്നാലെ ഫോണ്‍ കട്ടാവുകയും സ്വിച്ച് ഓഫാവുകയും ചെയ്തു. ബേലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് യുവതിയെ കാണാതായത്. സ്വര്‍ണം ലക്ഷ്യമിട്ട് മോഷ്ടാക്കള്‍ പ്രിയങ്കയെ ആക്രമിച്ചു കാണുമോ എന്ന ആശങ്കയിലാണ് കുടുംബം.

പ്രിയങ്കയുടെ ഫോണ്‍ സ്വിച്ച് ഓഫായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ ബന്ധുക്കള്‍ അരഹള്ളി, ബേലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഉടനടി നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അത് പൊലീസിന്റെ വീഴ്ചയാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page