ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വെളിപ്പെടുത്തി. കൊച്ചിയില്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തനിക്ക് ഇത്രയും ആഗ്രഹമേയുള്ളൂ. ഇതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ല. ഇത് പറഞ്ഞാല്‍ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങള്‍ മുഴുവന്‍ സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയുമെന്നും സുരേഷ് ഗോപി പരിഹാസത്തോടെ പറഞ്ഞു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page