46 ഗ്രാം എംഡിഎംഎയുമായി സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍

പത്തനംതിട്ട: 46 ഗ്രാം എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ ഇളമണ്ണൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പൂതങ്കര കിഴക്ക് ബ്രാഞ്ചംഗവുമായ അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര അനില്‍ഭവനിലെ അഖില്‍രാജ് (28), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അനന്തുഭവനില്‍ അനന്തു (26) എന്നിവരെ തിരുവല്ല ബസ് സ്റ്റാന്റില്‍ നിന്നു പൊലീസ് അറസ്റ്റു ചെയ്തു.
എംഡിഎംഎ കച്ചവടത്തിന്റെ കാര്യര്‍മാരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന എംഡിഎംഎ ഇടപാടുകാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാടിലായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ്, നാര്‍ക്കോട്ടിക് ഡിവൈഎസ്പി എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ ധന്യ, അജിത് കുമാര്‍, ഡാന്‍സാഫ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page