സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയി കുഴഞ്ഞുവീണു; ഡോക്ടറെ കണ്ട് പുറത്തിറങ്ങവെ വീണ്ടും ഹൃദയാഘാതം, മുൻ പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
കണ്ണൂർ:ഏരുവേശി പഞ്ചായത്ത് മുന്‍ അംഗവുമായ അരീക്കാമലയിലെ കുറുച്ചിയേല്‍ ജോയി ജോണ്‍ (65) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് വയനാട് വൈത്തിരിയിലാണ് സംഭവം. കുടിയാന്‍മല വൈ.എം.സി.എ അംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു. യാത്രയ്ക്കിടെ വൈത്തിരിക്ക് സമീപത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദേഹത്തെ കൂടെയുണ്ടായിരുന്ന സഹൃത്തുക്കള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു. പരിശോധനകള്‍ക്ക് ശേഷം കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര തുടരാനായി ആശുപത്രിയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിയെത്തിയ ഡോക്ടര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പൊലീസ് …