‘കരിക്ക്’ താരം നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ്

കൊച്ചി: കരിക്ക് താരം നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു. വരന്‍ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ്. സമൂഹ മാധ്യങ്ങളിലൂടെയാണ് വിവാഹിതയാകുന്ന സന്തോഷ വാര്‍ത്ത നിലീന്‍ ആരാധകരുമായി പങ്കുവച്ചത്.
ശ്യാമിനൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയ്‌ക്കൊപ്പമാണ് നിലീന്‍ വിവാഹ വാര്‍ത്ത പങ്കുവച്ചത്. പ്രണയാര്‍ദ്രമായ കുറിപ്പും നിലീന്‍ വിഡിയോയ്‌ക്കൊപ്പം പങ്കുവച്ചു.

ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് നിലീന്‍ കുറിച്ചു. ‘ഒരു സ്ത്രീയെ അനുഗ്രഹിക്കാന്‍ ദൈവം തീരുമാനിക്കുമ്പോള്‍, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്‌നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്.

2017ല്‍ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വര്‍ഷങ്ങള്‍ക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാന്‍ ഞാന്‍ ഒരുങ്ങുകയാണ്. ഞാന്‍ വെറുതെ വിവാഹിതയാവുകയല്ല… വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാന്‍ വിവാഹം കഴിക്കുന്നത്’.

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീന്‍ സാന്ദ്ര പ്രേക്ഷക പ്രീതി നേടുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയ നിലീന് നിരൂപക പ്രശംസയും ലഭിച്ചു. ‘2018’ എന്ന ചിത്രത്തിലൂടെ നിലീന്‍ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. ചിത്രത്തില്‍ നരേന്‍ അവതരിപ്പിച്ച മല്‍സ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീന്‍ എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page