നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാര്‍ സംരക്ഷിക്കണം: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷൻ

കാസര്‍കോട്: കേരളത്തില്‍ ആകര്‍ഷകരമായതും തൊഴിലാളികളുടെയും കുടുംബത്തിന്റെയും സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനു വേണ്ടി നിലവില്‍ വന്നതുമായ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് കാസര്‍കോട് ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സമ്മേളനം ആവശ്യപ്പെട്ടു. 16 മാസമായി പെന്‍ഷന്‍ നൽകുന്നില്ല. ഒരു വര്‍ഷത്തെ ആനുകൂല്യആപേക്ഷകളിൽ തീരുമാനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കേരളപ്പിറവി ദിനത്തിലെ പ്രസംഗത്തില്‍ ഈ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാന്‍ 950 കോടി കണ്ടെത്തുമെന്ന പ്രഖ്യാപനം തൊഴിലാളികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു-സമ്മേളനം ചൂണ്ടിക്കാട്ടി.ഫണ്ട് കണ്ടെത്തി പെന്‍ഷന്‍ കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം …

അനധികൃത നിർമ്മാണം : കാസർകോട് നഗരസഭാചെയര്പേഴ്സൺ നിയമ വിരുദ്ധർക്കൊപ്പമെന്നു പരാതി , നഗരസഭാ യോഗത്തിൽ ബിജെപി പ്രതിഷേധം

കാസർകോട്:കാസർകോട് മുനിസിപ്പാലിറ്റി സ്വജന പക്ഷപാതവും അഴിമതിയും നിയമവിരുദ്ധ നിലപാടും മുഖമുദ്രയാക്കിയിരിക്കുകയാണെന്നു ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആരോപിച്ചു. മുനിസിപ്പൽ ചെയർമാന്റെ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചു ബിജെപി അംഗങ്ങൾ യോഗത്തിൽ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു .കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ നഗരസഭാ കെട്ടിടം വാടകക്കെടുത്ത റിഷാദ് കെ എം എന്നയാൾ നഗരസഭയുടെ അറിവോ അനുവാദമോ ഇല്ലാതെ കെട്ടിടത്തിന് മുന്നിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാനുള്ള മുനിസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ചെ യ ർപേഴ്സൺ അസാധുവാക്കിയത് നിയമ വാഴ്ചയോടുള്ള വെല്ലു വിളിയാണെന്നു …

ധർമ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണം: ദിശ ചൈതന്യ

കാസർകോട് : ഹൈന്ദവ ആത്മീയ-സാംസ്കാരിക ഏകീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദു ഏകതാ സമിതി കോളിയടുക്കത്തു നടത്തിയ ചെമ്നാട് പഞ്ചായത്ത്‌ തല സമ്മേളനം ബ്രഹ്മചാരിണി ദിശ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഗണേശൻ അമങ്ങാനം അധ്യക്ഷത വഹിച്ചു.ധർമ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണമെന്ന് സ്വാമിനി അഭിപ്രായപ്പെട്ടു. ഹിന്ദു വിശ്വാസികൾക്കു ആത്മവിശ്വാസവും സമൂഹത്തിൽ സദാചാര മൂല്യങ്ങൾ നിലനിർത്തുന്നതിനും യുവതലമുറ ധാർമ്മിക വഴിയിൽ മുന്നേറുന്നതിനും എല്ലാവരും കൈകോർക്കണമെന്ന് സ്വാമിനി ഓർമിപ്പിച്ചു. ചിന്മയ മിഷൻ ആചാര്യൻ സ്വാമി തത്വാനന്ദ സരസ്വതി …

കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർ തുടങ്ങി

കാസർകോട്:കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർതുറന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്‌ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങളും അത്താഴ ത്തിനുള്ള ഭക്ഷണവും റമളാനിലെ എല്ലാ ദിവസവും നൽകും. കുറച്ച് വർഷമായി സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ നോമ്പ് തുറക്കുള്ള സൗകര്യം ജനറൽ ആശുപത്രിയിൽ ചെയ്ത് വരുന്നുണ്ട്. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി …

കാസർകോട് സി.എച്ച് സെൻ്റർ ഫണ്ട് സമാഹരണ കാമ്പയിൻ: ആപ്പ് ലോഞ്ച് ചെയ്തു

കാസർകോട്:ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാസർകോട് സി.എച്ച് സെൻ്ററിൻ്റെ ഫണ്ട് സമാഹരണ കാമ്പയിന് വേണ്ടി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജിമൊബൈൽ ആപ്പ് ലോഞ്ച് ചെയ്യ്തു . ടി.പി കുഞ്ഞബ്ദുല്ല ഹാജി ആദ്യ തുക കൈമാറി.പതിനെട്ട് മെഷീനുകളുള്ള രണ്ട് ഡയാലിസിസ് യൂണിറ്റുകൾ,ആരോരുമില്ലാതെ വഴിയരികിലും പീടിക തിണ്ണയിലും കഴിയുന്നവർക്ക് താമസവും ഭക്ഷണവും വസ്‌ത്രവും മരുന്നും നൽകി പരിചരിക്കുന്ന സ്നേഹ വീട്,സൗജന്യ നിരക്കിൽ സേവനം ചെയ്യുന്ന ആംബുലൻസ്,ഫാർമസി,ഗവൺമെൻ്റ് ജനറൽ ആശുപത്രിയും മോർച്ചറിയും കേന്ദ്രീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങൾ, …

തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ധനേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. മുഖത്തും കൈക്കും പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുന്‍വശത്താണ് ആദ്യം തീപിടിച്ചത്, പിന്നീട് ഉള്ളിലേക്ക് പടരുകയായിരുന്നുവെന്ന് പറയുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീഗഡ്: ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു. പഞ്ചാബിന്റെ അതിര്‍ത്തി പട്ടണമായ പാട്ടിയിലാണ് സംഭവം. രണ്ട് മാസം മുമ്പ് വിവാഹിതയായ 23 കാരിയായ റൂബിയാണ് കൊല്ലപ്പെട്ടത്. അന്‍ഷ് ഗ്രോവര്‍ ആണ് റൂബിയുടെ ഭര്‍ത്താവ്. ശനിയാഴ്ച വൈകുന്നേരം പാട്ടിയിലെ ഗാര്‍ഡന്‍ കോളനിയിലെ വസതിക്ക് മുന്നില്‍ വച്ചാണ് റൂബിക്ക് വെടിയേറ്റത്. അടുത്തിടെ ടാരണ്‍ തരണില്‍ ഒരു ഗ്രാമ സര്‍പഞ്ചിന് നേരെയും വെടിവയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നവവധുവിന് നേരെയുള്ള ആക്രമണം. നവവധുവിനെ വെടിവച്ചത് കരണ്‍ ആണെന്നും ഇയാള്‍ക്ക് …

കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; സ്ത്രീക്ക് പരിക്കേറ്റു; നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

മലപ്പുറം: അമിതവേഗതയിലായിരുന്ന കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പൊന്നാനി നരിപ്പറമ്പിലാണ് സംഭവം. തമിഴ്നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ തൊട്ടടുത്ത പ്രദേശത്ത് വച്ച് മറ്റൊരു സ്ത്രീയെയും ഇടിച്ചു പരിക്കേല്‍പ്പിച്ചു. ഇവരെ പൊന്നാനി ബെന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനം പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഞ്ഞുവീഴ്ച : തിങ്കളാഴ്ച ന്യൂയോർക്കിൽ സ്കൂളുകൾക്ക് അവധി: ന്യൂജേഴ്‌സിയിൽ 20,000-ത്തിലധികം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

പി പി ചെറിയാൻ ന്യൂയോർക്ക് ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും യാത്രാ നിരോധനം ഏർപ്പെടുത്തി.ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ബ്ലിസാർഡ്മുന്നറിയിപ്പ് നൽകി.തിങ്കളാഴ്ച ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 12 മുതൽ 18 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളിൽ ഇത് 2 അടി വരെയാകാം.ട്രെയിൻ, ബസ് സർവീസുകൾ നിർത്തിവെച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ഏകദേശം പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാല കൊടുങ്കാറ്റാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു; വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. പാലക്കാട് നാട്ടുകാല്‍ കോട്ടോപ്പാടത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. വീട്ടുകാര്‍ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയപ്പോഴാണ് സംഭവം. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വീണ്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും വീട് ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കാലപ്പഴക്കമുള്ള വീടാണ് ഇത്. വീട്ടുകാര്‍ ഉത്സവത്തിന് പോയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെങ്കില്‍ ജീവന്‍ …

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് കാപ്പ ചുമത്തിയത്. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാള്‍, പേപ്പര്‍കട്ടര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നീ കേസുകളില്‍ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. …

രാത്രിയില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര; ബുള്ളറ്റ് നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ഹസന്‍: രാത്രിയില്‍ ഹെല്‍മറ്റ് ഇല്ലാതെ ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. സത്യമംഗല ലേഔട്ട് സ്വദേശി പ്രിയ(23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്വാതിയെ (24) വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഹസന്‍ നഗരത്തിന് പുറത്തുള്ള വ്യാവസായിക മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം.റോഡിലെ ഹമ്പ് ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ …

പാണൂരിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്: ബോവിക്കാനം ,പാണൂർ സ്കന്താ ചകിരി ഫാക്ടറിക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.ഞായറാഴ്ച രാത്രി 8:30നാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് കാസർകോട് ഫയർ ഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ഉപ്പള, കുറ്റിക്കോൽ നിലയങ്ങളിൽ നിന്നും ഫയർ യൂണിറ്റുകളെത്തി. മണിക്കൂറുകളോളം കഠിനശ്രമം നടത്തിയതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാണുരിലെ ഹരികൃഷ്ണന്റ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി .ഉടമയുടെ വീടിനോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഞായറാഴ്ച അവധിയായതിനാൽ …

കോഴിക്കോട്ടെ കെട്ടിട ദുരന്തം; വ്യാപക പ്രതിഷേധം, സംഘര്‍ഷം, മേയറുടെ ചേമ്പറിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ ഇരച്ചു കയറി

കോഴിക്കോട്: കോഴിക്കോട്, വലിയങ്ങാടിയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ കനത്ത പ്രതിഷേധം; സംഘര്‍ഷം . പൊലീസിന്റെ പ്രതിരോധം മറികടന്ന് എത്തിയ പ്രവര്‍ത്തകര്‍ മേയറുടെ ചേംബറിലേയ്ക്ക് ഇരച്ചുകയറി. മേശമേല്‍ വലിയ കറുത്ത തുണി വിരിച്ചും പ്രതിഷേധം അറിയിച്ചു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബീച്ചില്‍ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണത്. കടുത്ത വെയിലില്‍ നിന്നു രക്ഷനേടാനായി കെട്ടിടത്തിനകത്തേയ്ക്ക് കയറി നിന്ന …

പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിക്കിടെ വേദിയില്‍ തിക്കും തിരക്കും; പ്രസംഗത്തിനിടെ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് വിഡി സതീശന്‍

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പലതവണ വിഡി സതീശന്‍ പ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസംഗം തുടര്‍ന്നതോടെ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നു. ഇതോടെ വീണ്ടും സതീശന്‍ സംസാരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി. പിന്നാലെ സ്റ്റേജില്‍ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നില്‍ക്കാനും വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതിനുശേഷമാണ് പ്രസംഗം …

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയി കുഴഞ്ഞുവീണു; ഡോക്ടറെ കണ്ട് പുറത്തിറങ്ങവെ വീണ്ടും ഹൃദയാഘാതം, മുൻ പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം

കണ്ണൂർ:ഏരുവേശി പഞ്ചായത്ത് മുന്‍ അംഗവുമായ അരീക്കാമലയിലെ കുറുച്ചിയേല്‍ ജോയി ജോണ്‍ (65) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് വയനാട് വൈത്തിരിയിലാണ് സംഭവം. കുടിയാന്‍മല വൈ.എം.സി.എ അംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു. യാത്രയ്ക്കിടെ വൈത്തിരിക്ക് സമീപത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദേഹത്തെ കൂടെയുണ്ടായിരുന്ന സഹൃത്തുക്കള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു. പരിശോധനകള്‍ക്ക് ശേഷം കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര തുടരാനായി ആശുപത്രിയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിയെത്തിയ ഡോക്ടര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പൊലീസ് …

വീണ്ടും അപകടം: തേജസ് യുദ്ധവിമാനം ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനം ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ പറ്റിയതായി അധികൃതര്‍ അറിയിച്ചു. പൈലറ്റ് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫെബ്രുവരി ഏഴിന് പരിശീലന പറക്കലിന് ശേഷം വ്യോമതാവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി മുപ്പതോളം സിംഗിള്‍ സീറ്റ് തേജസ് വിമാനങ്ങളെ വ്യോമസേന താല്‍ക്കാലികമായി സേവനത്തില്‍നിന്നു മാറ്റിനിര്‍ത്തി. 2015 ല്‍ സര്‍വീസില്‍ പ്രവേശിച്ചതിനുശേഷം തേജസ് …

റിട്ട . ഗ്രാമീൺ ബാങ്ക് മാനേജർ വി.മാധവൻ അന്തരിച്ചു

കാസർകോട്: റിട്ടയേർഡ് കേരള ഗ്രാമീണ ബാങ്ക് മാനേജർ രാവണീശ്വരത്തെ വി. മാധവൻ (68) അന്തരിച്ചു. ഭാര്യ: സുലേഖ. മകൾ : വർഷ (അസി. മാനേജർ ഗ്രാമീണ ബാങ്ക് പെർളടുക്കം ).മാധവന്റെ നിര്യാണത്തിൽ പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അനുശോചിച്ചു.