പാണൂരിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്: ബോവിക്കാനം ,പാണൂർ സ്കന്താ ചകിരി ഫാക്ടറിക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.
ഞായറാഴ്ച രാത്രി 8:30നാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് കാസർകോട് ഫയർ ഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ഉപ്പള, കുറ്റിക്കോൽ നിലയങ്ങളിൽ നിന്നും ഫയർ യൂണിറ്റുകളെത്തി. മണിക്കൂറുകളോളം കഠിനശ്രമം നടത്തിയതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാണുരിലെ ഹരികൃഷ്ണന്റ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി .ഉടമയുടെ വീടിനോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഞായറാഴ്ച അവധിയായതിനാൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല സമീപത്തുള്ള വീട്ടുകാർ തീപിടിച്ചത് കണ്ടു ഉടമയെ വിവരമറിയിക്കുകയായിരുന്നു. തീ പിടിച്ചതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പോലീസും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകു, വി വി സുമേഷ്, ഷിജു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ് അരുൺകുമാർ,എസ് അഭിലാഷ്, ടി അമൽരാജ്, പി സി മുഹമ്മദ് സിറാജുദ്ദീൻ,ജെ അനന്തു എന്നിവരും മറ്റ് പത്തോളം ജീവനക്കാരും സംഘത്തിൽ ഉണ്ടായിരുന്നു. തീപിടുത്തത്തിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page