തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ധനേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. മുഖത്തും കൈക്കും പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുന്‍വശത്താണ് ആദ്യം തീപിടിച്ചത്, പിന്നീട് ഉള്ളിലേക്ക് പടരുകയായിരുന്നുവെന്ന് പറയുന്നു.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page