കോഴിക്കോട്ടെ കെട്ടിട ദുരന്തം; വ്യാപക പ്രതിഷേധം, സംഘര്‍ഷം, മേയറുടെ ചേമ്പറിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ ഇരച്ചു കയറി

കോഴിക്കോട്: കോഴിക്കോട്, വലിയങ്ങാടിയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ കനത്ത പ്രതിഷേധം; സംഘര്‍ഷം . പൊലീസിന്റെ പ്രതിരോധം മറികടന്ന് എത്തിയ പ്രവര്‍ത്തകര്‍ മേയറുടെ ചേംബറിലേയ്ക്ക് ഇരച്ചുകയറി. മേശമേല്‍ വലിയ കറുത്ത തുണി വിരിച്ചും പ്രതിഷേധം അറിയിച്ചു. പ്രതി
ഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബീച്ചില്‍ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണത്. കടുത്ത വെയിലില്‍ നിന്നു രക്ഷനേടാനായി കെട്ടിടത്തിനകത്തേയ്ക്ക് കയറി നിന്ന മൂന്നു തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page