കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർ തുടങ്ങി

കാസർകോട്:കാസർകോട് സി.എച്ച് സെൻ്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർതുറന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്‌ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങളും അത്താഴ ത്തിനുള്ള ഭക്ഷണവും റമളാനിലെ എല്ലാ ദിവസവും നൽകും. കുറച്ച് വർഷമായി സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ നോമ്പ് തുറക്കുള്ള സൗകര്യം ജനറൽ ആശുപത്രിയിൽ ചെയ്ത് വരുന്നുണ്ട്. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി തുടർച്ചയായ മൂന്നാം വർഷമാണ് സി.എച്ച് സെൻ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.എം മുനീർ ഹാജി അബ്‌ദുൾ കരീം സിറ്റിഗോൾഡ്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, കോഡിനേറ്റർ അഷ്‌റഫ് എടനീർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്‌ദുല്ലക്കുഞ്ഞി ചെർക്കള, നഗരസഭ വൈസ് ചെയർമാൻ കെ.എം ഹനീഫ, ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദൻ,ജലീൽ കോയ,ടി.ഇ മുക്താർ,നാസർ ചെർക്കളം,കെ.എം ബഷീർ,സഹീർ ആസിഫ്,മുത്തലിബ് പാറക്കെട്ട്,സുഹൈൽ കോപ്പ,ഹനീഫ കട്ടക്കാൽ,ഹസ്സൻ കുദുവ,മൻസൂർ മർത്യ,ജലീൽ തുരുത്തി,റഹ്‌മാൻ തൊട്ടാൻ,മുസമ്മിൽ ടി.എച്ച്,എം.എച്ച് അ.ബ്‌ദുൽ ഖാദർ,മുസമ്മിൽ എസ്.കെ,പൈച്ചു ചെർക്കള,സഫ്‌വാൻ അണങ്കൂർ,സർഫറാസ് പട്ടേൽ,അനസ് കണ്ടത്തിൽ,മാഹിൻ കുന്നിൽ,സുൽവാൻ ചെമ്മനാട്,സക്കീർ ബദിയഡുക്ക,സിറാസ് ബാങ്കോട് സംബന്ധിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page