നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാര്‍ സംരക്ഷിക്കണം: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷൻ

കാസര്‍കോട്: കേരളത്തില്‍ ആകര്‍ഷകരമായതും തൊഴിലാളികളുടെയും കുടുംബത്തിന്റെയും സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനു വേണ്ടി നിലവില്‍ വന്നതുമായ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് കാസര്‍കോട് ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സമ്മേളനം ആവശ്യപ്പെട്ടു. 16 മാസമായി പെന്‍ഷന്‍ നൽകുന്നില്ല. ഒരു വര്‍ഷത്തെ ആനുകൂല്യആപേക്ഷകളിൽ തീരുമാനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കേരളപ്പിറവി ദിനത്തിലെ പ്രസംഗത്തില്‍ ഈ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാന്‍ 950 കോടി കണ്ടെത്തുമെന്ന പ്രഖ്യാപനം തൊഴിലാളികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു-സമ്മേളനം ചൂണ്ടിക്കാട്ടി.ഫണ്ട് കണ്ടെത്തി പെന്‍ഷന്‍ കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

വിജയൻ കുനിശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി കൃഷ്ണന്‍ പതാക ഉയര്‍ത്തി. കെ വി കൃഷ്ണന്‍, കെ രാംദാസ്, പി പി ചാക്കോ, ടി ഡി ജോണി, ബി സുകുമാരന്‍, ബിജുഉണ്ണിത്താന്‍, രമേശന്‍ കാര്യങ്കോട്, കെ ശാര്‍ങാധരന്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രമേശന്‍ കാര്യങ്കോട് രക്തസാക്ഷി പ്രമേയവും തുളസീധരന്‍ ബളാനം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫെഡറേഷന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി സി പി മുരളി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ജില്ലാഅസി.സെക്രട്ടറി വി രാജന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനം ഫെഡറേഷന്റെ തുടക്കകാലത്തെ നേതാക്കളായ പി എന്‍ആര്‍ അമ്മണ്ണായ, എം സഞ്ജീവഷെട്ടി എന്നിവരെ എഐസിബിസി ഡബ്ല്യു ജനറല്‍ സെക്രട്ടറി വിജയന്‍ കുനിശ്ശേരി പൊന്നാടയണിച്ച് ആദരിച്ചു.ജില്ലാ ഭാരവാഹികളായി കെ വി കൃഷ്ണന്‍ (പ്രസി), ബിജു ഉണ്ണിത്താന്‍ (സെക്ര) പി പി ചാക്കോ, കെ ചന്ദ്രശേഖരഷെട്ടി, സി കെ ബാബുരാജ്, ടി ഡി ജോണി (വൈ പ്രസി), രാംദാസ് കെ, കെ ശാര്‍ങാധരന്‍, രമേശന്‍കാര്യങ്കോട്, എം ഗണേശന്‍(ജോ.സെക്ര),തുളസീധരന്‍ ബളാനം (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page