പികെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിക്ക് അതിന് അവകാശമുണ്ടെന്ന് ശശി
തിരുവനന്തപുരം: പാലക്കാട്ട് ഇന്ന് നടന്ന സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് പികെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും അപകീര്‍ത്തിരപ്പെടുത്തുന്നതരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് തിരക്കിട്ട നടപടി എടുത്തത്. പാര്‍ട്ടി നേതാക്കന്‍മാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ശശി ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി സ്വാഭാവികമാണെന്നും അതിനുള്ള അവകാശം പാര്‍ട്ടിക്ക് ഉണ്ടെന്നും ശശി പ്രതികരിച്ചു. എന്നാല്‍ താനിപ്പോള്‍ ഒരു നേതാവിനെതിരെ മാത്രമേ ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അടുത്ത …