ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ്; കൂഡ്‌ലുവില്‍ യുവാവിനെ ആക്രമിച്ച പത്തുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം അയച്ചുവെന്ന വിരോധത്തില്‍ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്ന പരാതിയില്‍ പത്തുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തു. കൂഡ്‌ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ തേരപ്പ പാട്ടാളി ഹൗസിലെ രോഷ (21)ന്റെ പരാതി പ്രകാരം മിഥുന്‍, ജിതീഷ്, അമൃത്, ഷൈലേഷ്, രമിത്ത്, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കൂഡ്‌ലു ശിവകൃഷ്ണ ക്ലബ്ബിന് സമീപത്തെ കട്ടക്കു സമീപത്തുവച്ച് പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നു റോഷന്റെ പരാതിയില്‍ പറയുന്നു. മരവടി കൊണ്ട് തലയ്ക്ക് അടിക്കുന്ന സമയത്ത് ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം സംഭവിക്കുമായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page