അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അപകടം; അഞ്ചുവയസ്സുകാരി വിടവാങ്ങി

കണ്ണൂര്‍: മട്ടന്നൂര്‍, നടുവനാട്ട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. തലച്ചങ്ങാട്, ശിവസൂര്യയില്‍ പി രാജേഷിന്റെ മകള്‍ ഇലാന (5)യാണ് മരിച്ചത്.
മാര്‍ച്ച് മൂന്നിനു രാവിലെയോടെയായിരുന്നു അപകടം. സഹോദരി സൂര്യയും ഇലാനയും അമ്മ ജിഷയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഓട്ടോ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ ഇലാന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവും സഹോദരിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
നടുവനാട് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഇലാനയും സൂര്യയും. ഇവരെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page