നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു; പള്ളിക്കര, ആലക്കോട്ടെ 21 കാരന് ദാരുണാന്ത്യം, അപകടം രാവണേശ്വരത്ത്

കാസർകോട്: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കര , പാക്കം, ആലക്കോട്ടെ സുജിത്ത് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം രാവേണശ്വരം, പൊടിപ്പള്ളത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു. സജീവൻ – സുശീല ദമ്പതികളുടെ മകനാണ് സുജിത്ത് . സഹോദരൻ: സജിത്ത് .
അപകടം സംബന്ധിച്ച് ബേക്കൽ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page