നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ പകുതിയോടെയെന്നു സൂചന; അവസാന വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടന്നേക്കുമെന്നു കരുതുന്നു. അതിനനുസരിച്ചു തിരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറെടുപ്പ് ആരംഭിച്ചു.തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ അവസാന പട്ടിക ഔദ്യോഗികമായി ഇന്നു പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചു സംസ്ഥാനത്ത് 1.38കോടി വനിതാ വോട്ടര്‍മാരും 1.31 കോടി പുരുഷവോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്തു 30471 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ള തയ്യാറെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പരിശോധനകള്‍ കഴിഞ്ഞു. ഒരു ജില്ലയില്‍ മൂന്നു വര്‍ഷത്തിലധികമായി ജോലി …